പാനൂർ: ജീവിതശൈലീരോഗ നിയന്ത്രണ പദ്ധതിയായ അമൃതം ആരോഗ്യപദ്ധതിക്ക് കുന്നോത്ത് പറമ്പ് പഞ്ചായത്തിൽ തുടക്കമായി. പഞ ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന പരിപാടി ആരോഗ്യ സാമൂഹികനീതി മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കരുവാങ്കണ്ടി ബാലൻ അധ്യക്ഷനായി. കുന്നോത്ത് പറമ്പ് പ്രൈമറി ഹെൽത്ത് സൻെറർ മെഡിക്കൽ ഓഫിസർ ഡോ. കെ.പി. സൽമത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ഉപകരണം കൈമാറൽ ജില്ല െഡപ്യൂട്ടി മെഡിക്കൽ ഓഫിസർ എം. പ്രീത നിർവഹിച്ചു. പഞ്ചായത്ത് നടപ്പിലാക്കുന്ന ജി.ഐ.എസ് പോർട്ടൽ ഉദ്ഘാടനം മുൻ മന്ത്രി കെ.പി. മോഹനൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.വി. സാവിത്രി, ജില്ല പഞ്ചായത്തംഗം കെ.പി. ചന്ദ്രൻ, കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.വി. ബാലൻ, ജില്ല പ്രോഗ്രാം മാനേജർ ഡോ. ലതീഷ്, ഒ.പി. ഷീജ, കെ.പി. സമീറ, പൊന്നത്ത് കുമാരൻ, എൻ.കെ. അനിൽകുമാർ, സി.കെ. കുഞ്ഞിക്കണ്ണൻ, ടി.സി. കുഞ്ഞിരാമൻ, കെ. മുകുന്ദൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി വി.വി. പ്രസാദ് സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ സി.എം. മുജീബ് റഹ്മാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.