പ്ലാറ്റിനം ജൂബിലി ആഘോഷവും ലൈബ്രറി പ്രവർത്തകരുടെ മഹാസംഗമവും

തളിപ്പറമ്പ്: താലൂക്ക് ലൈബ്രറി കൗൺസിൽ തളിപ്പറമ്പ് ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രവർത്തനത്തിൻെറ 75ാം വാർഷികാഘോഷത്തിൻെറ ഭാഗമായാണ് ലൈബ്രറി പ്രവർത്തകരുടെ മഹാസംഗമം നടത്തിയത്. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് വൈക്കത്ത് നാരായണൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാല പ്രസ്ഥാനവും കേരളീയ സമൂഹവും എന്ന വിഷയത്തിൽ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ ക്ലാസെടുത്തു. നവകേരള നിർമിതിയും ഗ്രന്ഥാലയവും എന്ന വിഷയത്തിൽ സ്റ്റേറ്റ് സെക്രട്ടറി അഡ്വ പി. അപ്പുക്കുട്ടൻ ക്ലാസെടുത്തു. വർത്തമാന പ്രവർത്തനങ്ങൾ എന്ന വിഷയത്തിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു ക്ലാസെടുത്തു. പി.വി. രാമചന്ദ്രൻ എൻഡോവ്മൻെറ് വിതരണം താലൂക്ക് ലൈബ്രറി കൗൺസിൽ വികസന സമിതി ചെയർമാൻ കെ. സന്തോഷ് നിർവഹിച്ചു. ടി.പി. കുഞ്ഞിക്കണ്ണൻ, ഇ.കെ. അജിത്കുമാർ എന്നിവർ സംസാരിച്ചു. മുൻകാല സംസ്ഥാന, ജില്ല, താലൂക്ക് എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളെയും ഭാരവാഹികളെയും ഇപ്പോഴും ഗ്രന്ഥശാല പ്രസ്ഥാനത്തിൻെറ ഭാഗമായി പ്രവർത്തിക്കുന്ന 70 വയസ്സ് കഴിഞ്ഞവരെയും ചടങ്ങിൽ ആദരിച്ചു. പടം TLP - Library താലൂക്ക് ലൈബ്രറി കൗൺസിൽ ജയിംസ് മാത്യു എം.എൽ. എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.