ഡോ. ശ്രീവത്സൻ ജെ. മേനോ​െൻറ കച്ചേരി അരങ്ങേറി

ഡോ. ശ്രീവത്സൻ ജെ. മേനോൻെറ കച്ചേരി അരങ്ങേറി തളിപ്പറമ്പ്: പെരുെഞ്ചല്ലൂർ സംഗീത സഭയുടെ 49ാം കച്ചേരി ഈ വർഷത്തെ ആദ്യ കച ്ചേരിയായി സംഗീതാസ്വാദകരെ അനുഭൂതിയിലാഴ്ത്തി. ഡോ. ശ്രീവത്സൻ ജെ. മേനോൻ എന്ന അനുഗൃഹീത ഗായകനാണ് സംഗീതാമൃതധാരയിലൂടെ ഇന്നലെ ആസ്വാദകർക്ക് ആനന്ദമേകിയത്. പ്രശസ്ത സംഗീതജ്ഞനായിരുന്ന തെയ്യാറ്റിൻകര വാസുദേവൻെറ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച് കർണാടക സംഗീതത്തിലും ലളിതസംഗീതത്തിലും പിന്നണി ഗാനരംഗത്തും പശ്ചാത്തല സംഗീതരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഡോ. ശ്രീവത്സൻ ജെ. മേനോൻ തൻെറ അസാമാന്യമായ സംഗീതവൈഭവം കൊണ്ട് പെരുഞ്ചെല്ലൂരിനെ പുളകം കൊള്ളിച്ചു. മാതംഗ മുനിയും ശാർങ്ഗദേവനും വെങ്കടമഖിയുമൊക്കെ ചിട്ടപ്പെടുത്തി മഹാ വിദ്വാന്മാരിലൂടെ തലമുറകളിലേക്ക് പകർന്ന കർണാടക സംഗീത പാഠങ്ങൾ ഉത്തമ ഗുരുനാഥനിൽനിന്ന് ചിട്ടയോടെ പകർന്നു ലഭിച്ച ശ്രീവത്സൻ ജെ. മേനോൻ ശാസ്ത്ര നിബദ്ധതകൊണ്ടും ആലാപന സുഖം കൊണ്ടും ആസ്വാദകരെ കോരിത്തരിപ്പിച്ചു. കീരവാണി രാഗത്തിൽ കലിഗിയുണ്ടേ ഗദാ ആയിരുന്നു മുഖ്യ കൃതി. ചന്ദ്ര ജ്യോതിയിൽ ബാഗായനയ്യ, ബേഗഡയിൽ ത്യാഗരാജായ നമസ്തേ, ഗംഭീര നാട്ടയിൽ രക്ഷമാം, പ്രശസ്തമായ ഭാവയാമി രഘുരാമം തുടങ്ങിയ കൃതികളെല്ലാം സംഗീത പ്രേമികൾ ഒരു പോലെ ആസ്വദിച്ചു. എണ്ണമറ്റ വേദികളിൽ വയലിൻ കച്ചേരി നടത്തിയും പ്രശസ്ത ഗായകർക്ക് പക്കമേളമൊരുക്കിയും സംഗീതരംഗത്ത് നിറഞ്ഞുനിൽക്കുന്ന ഇടപ്പള്ളി അജിത് വയലിനിൽ അസാമാന്യ പാടവമാണ് പ്രകടിപ്പിച്ചത്. പ്രശസ്ത സംഗീതജ്ഞരോടൊപ്പം എണ്ണമറ്റ വേദികളിൽ മൃദംഗത്തിൽ താളപ്രപഞ്ചം തീർത്തും, ചലച്ചിത്ര ഗാനങ്ങളുൾപ്പെടെ റെേക്കാഡിങ് രംഗത്ത് നിറഞ്ഞുനിന്നും സംഗീതരംഗത്ത് മൂന്നു പതിറ്റാണ്ടായി നിറസാന്നിധ്യമായ ശ്രീ ബാലകൃഷ്ണ കമ്മത്ത് സ്വതസിദ്ധമായ ശൈലിയിൽ വിസ്മയം തീർത്ത് കച്ചേരിക്ക് കൊഴുപ്പേകി. താളവാദ്യ രംഗത്ത് കറതീർന്ന പ്രകടനങ്ങളിലൂടെ ആസ്വാദകരെ എന്നും ആനന്ദിപ്പിക്കുന്ന വാഴപ്പള്ളി കൃഷ്ണകുമാർ ഘടത്തിൽ മേളക്കൊഴുപ്പൊരുക്കി കച്ചേരിക്ക് മിഴിവേകി. രതീഷ് കുമാർ പല്ലവി കലാകാരന്മാരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.