എച്ച്.ഐ.വി ബോധവത്കരണ തെരുവുനാടകം

തലശ്ശേരി: 'ജീവിതം പോസിറ്റിവായി ആസ്വദിക്കൂ, നിങ്ങളുടെ എച്ച്.ഐ.വി സ്റ്റാറ്റസ് അറിയൂ' എന്ന സന്ദേശം ഉയര്‍ത്തി കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോള്‍ സൊസൈറ്റിയും ആരോഗ്യവകുപ്പും ചേര്‍ന്നൊരുക്കിയ തെരുവ് നാടകം ശ്രദ്ധേയമായി. ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ തെരുവ് നാടകം സംഘടിപ്പിച്ചു. തലശ്ശേരി പഴയ ബസ്സ്റ്റാന്‍ഡിലാണ് സമാപനം. നൃത്താഞ്ജലി പയ്യോളിയാണ് നാടക അവതരണം. തനിനാടന്‍ ഭാഷയില്‍ എങ്ങനെ എച്ച്.ഐ.വി പടരുന്നു, തടയാനുള്ള മാര്‍ഗങ്ങള്‍, തിരിച്ചറിയാനുള്ള വഴി, ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ രസകരമായ രീതിയില്‍ അരങ്ങിലെത്തിയപ്പോള്‍ നാടകം കാണാന്‍ വഴിയോരത്ത് ആളുകൾ തടിച്ചുകൂടി. തമ്പ്രാന്‍, കക്കാലന്‍, ലവന്‍, കുശന്‍ എന്നീ കഥാപാത്രങ്ങളാണ് നാടകത്തിലുള്ളത്. എച്ച്.ഐ.വിയെക്കുറിച്ച് ബോധ്യമില്ലാത്ത കക്കാലനും ലവനും കുശനും തമ്പ്രാന്‍ നിർദേശങ്ങള്‍ നല്‍കുന്നതാണ് നാടകത്തി‍ൻെറ പ്രമേയം. ഷൈജു പൗര്‍ണമി, സുമേഷ് ഇരിങ്ങല്‍, പ്രശോഭ് മേലടി, സന്തോഷ് അയനിക്കാട്, അജ്മല്‍ മണിയൂര്‍ എന്നിവരാണ് അരങ്ങിലെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.