തലശ്ശേരി: തയ്യിൽ മേലൂർ ജൂനിയർ ബേസിക് സ്കൂളിൻെറ 100ാം വാർഷികാഘോഷം സംഘടിപ്പിച്ചു. ധർമടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ബേബി സരോജം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ വി.എം. ജനാർദനൻ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായ കണ്ണൂർ ഡി.ഇ.ഒ പി.പി. സനകൻ അധ്യാപകരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് കെ. മഞ്ജുള, പി.ടി.എ പ്രസിഡൻറ് എം.എൻ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കൺവീനർ എ. സദാനന്ദൻ സ്വാഗതവും ജോ. കൺവീനർ കെ. അഭിനേഷ് നന്ദിയും പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും അനില ശേഖറിൻെറ മാജിക് ഷോയും അരങ്ങേറി. പാറാൽ ഖുവ്വത്തുൽ ഇസ്ലാം മദ്റസ ചാമ്പ്യന്മാർ തലശ്ശേരി: കൗൺസിൽ ഫോർ ഇസ്ലാമിക് എജുക്കേഷൻ ആൻഡ് റിസർച് (സി.ഐ.ഇ.ആർ) തലശ്ശേരി മണ്ഡലം മദ്റസ സർഗോത്സവത്തിൽ പാറാൽ ഖുവ്വത്തുൽ ഇസ്ലാം മദ്റസ ചാമ്പ്യന്മാരായി. വിജയികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.