പുതുവത്സര ദിനത്തിൽ വേറിട്ട പ്രവർത്തനവുമായി വിദ്യാർഥികൾ

പെരിങ്ങത്തൂർ: പ്രകൃതി സംരക്ഷണത്തിൻെറ പുതിയ കാൽവെപ്പുമായി പുതുവത്സരാഘോഷം. കാട്ടുതീ പ്രതിരോധ ബോധവത്കരണവുമായി കണ്ണൂർ ജില്ലയിൽ നിന്നും കോഴിക്കോട് ജില്ലയിലെ വനമേഖലയിൽ അമ്പതോളം വരുന്ന ഹരിതസേന, ജെ.ആർ.സി വിദ്യാർഥികൾ പ്രകടനം നടത്തിയത് ശ്രദ്ധേയമായി. പെരിങ്ങത്തൂർ എൻ.എ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് മാതൃകാപരമായി പുതുവത്സരത്തെ വരവേൽക്കാൻ ജില്ല അതിർത്തി കടന്ന് പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫിസ് പരിധിയിലെത്തിയത്. അധ്യാപകരായ ഇ.കെ. അബ്ദുൽ ജലീൽ, മുഹമ്മദ് ഫാറൂഖ് കരിപ്പുള്ളിൽ, മുഹമ്മദ് ഹാരിസ്, ഹൈറുന്നിസ, മുഹ്സിന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.