പയ്യന്നൂർ: ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിലെ അന്താരാഷ്ട്ര കലാ കരകൗശല മേളയോടനുബന്ധിച്ച് തിരുവനന്തപുരത്തെ കൈത്തറി ഗ്രാമമായ ബാലരാമപുരത്തു നിന്ന് ആരംഭിച്ച 'ടൂർ ദി കേരള ക്രാഫ്റ്റ് ' സൈക്കിൾ റാലിക്ക് സ്വീകരണം നൽകി. കുഞ്ഞിമംഗലം വെങ്കല പൈതൃകം സംരക്ഷണ പഠനഗവേഷണ കേന്ദ്രം ട്രസ്റ്റ്ഭാരവാഹികളും വെങ്കല ശിൽപി കുടുംബാഗങ്ങളും നാട്ടുകാരുമാണ് സ്വീകരണം നൽകിയത്. റൂറൽ ആർട്ട് ഹബ് പദ്ധതി കോഓഡിനേറ്റർ പി.വത്സൻ അധ്യക്ഷത വഹിച്ചു. കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എം. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാർഡ് മെംബർ പി.വി.ശ്യാമള മുഖ്യാതിഥിയായി. ക്രാഫ്റ്റ് വില്ലേജ് മാർക്കറ്റിങ് മാനേജർ ദീപക് കരകൗശലമേളയെ കുറിച്ച് വിശദീകരിച്ചു. ട്രസ്റ്റ് ചെയർമാൻ പടിഞ്ഞാറ്റയിൽ രമേശനെ ആദരിച്ചു. വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം പ്രസിഡൻറ് പി.ശ്രീധരൻ മാസ്റ്റർ, പയ്യന്നൂർ ബെൽ മെറ്റൽ ക്ലസ്റ്റർ പ്രസിഡൻറ് ടി.വി. കരുണാകരൻ പണിക്കർ, ട്രസ്റ്റ് മുൻ ചെയർമാൻ രാമചന്ദ്രൻ കുഞ്ഞിമംഗലം, ട്രസ്റ്റ് മെംബർ പി. അനിൽകുമാർ, ക്യാപ്റ്റൻ കെ. ദിനേശൻ എന്നിവർ സംസാരിച്ചു. വിഗ്രഹ സ്വാശ്രയ സംഘം പ്രസിഡൻറ് ടി.പത്മനാഭൻ സ്വാഗതവും ട്രസ്റ്റ് സെക്രട്ടറി വി.വി.രാജൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.