പൊലീസിൻെറ കൃത്യനിർവഹണം തടഞ്ഞ കേസിൽ പ്രതികൾക്ക് തടവും പിഴയും തലശ്ശേരി: ക്ഷേത്രോത്സവ സ്ഥലത്ത് ബോംബെറിഞ്ഞ് പൊലീസിൻെറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും പൊലീസുകാരെ ദേഹോപദ്രവമേൽപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിൽ ഏഴ് പ്രതികൾക്ക് ഒരുവർഷം തടവും 11,000 രൂപ പിഴയും. മൊകേരി കല്ലുവെച്ച പറമ്പത്ത് ചിക്കു എന്ന ഷുബിൻ (34), പന്ന്യന്നൂർ ജന്മീൻറവിട ബിജു (41), പന്ന്യന്നൂർ അത്തോളിക്കാട്ടിൽ ഹൗസിൽ അണ്ണൻ സിജിത്ത് (29), പന്ന്യന്നൂർ കുനിയിൽ ഹൗസിൽ കെ. സുഹാസ് (33), ചമ്പാട് അരയാക്കൂൽ കൂേറ്റരി വീട്ടിൽ രാേജഷ് (29), പന്ന്യന്നൂർ തോട്ടൻറവിട ഹൗസിൽ സുജിത്ത് (33), പന്ന്യന്നൂർ ജന്മീൻറവിട ഹൗസിൽ ബിജേഷ് (33) എന്നിവരെയാണ് പ്രിൻസിപ്പൽ അസി. സെഷൻസ് കോടതി ജഡ്ജി കെ. രാജേഷ് ശിക്ഷിച്ചത്. 2010 ഫെബ്രുവരി ആറിന് രാത്രി പത്തോടെയാണ് സംഭവം. പന്ന്യന്നൂർ അരയാക്കൂൽ ചോതാർക്കാട് മന്ത്രമൂർത്തി ക്ഷേത്രോത്സവത്തോടനുബന്ധിച്ച് താൽക്കാലികമായി കെട്ടിയ ചന്തയിൽ വാക്കുതർക്കവും ഉന്തും തള്ളും നടക്കുന്നതായുള്ള വിവരം ലഭിച്ച് സ്ഥലത്തെത്തിയതായിരുന്നു പാനൂർ പൊലീസ് സംഘം. ഒന്ന് മുതൽ ഏഴ് വരെ പ്രതികളും കണ്ടാലറിയാവുന്ന അഞ്ച് പേരും ചേർന്ന് വാൾ, സ്റ്റീൽ ബോംബ് എന്നിവയുമായി സംഘം ചേർന്ന് പൊലീസിൻെറ ഒൗദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും കൈയേറ്റം ചെയ്തെന്നുമാണ് കേസ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സി.കെ. രാമചന്ദ്രൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.