വീടിൻെറ താക്കോൽദാനം നിർവഹിച്ചു വാരം: വാരം ബൈത്തുസ്സകാത്തിൻെറ സഹകരണത്തോടെ കടാങ്കോട് പ്രദേശത്ത് ഒരു കുടുംബത ്തിന് നിർമിച്ചു നൽകിയ വീടിൻെറ താക്കോൽദാനം ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് സാജിദ് നദ്വി, ഗൃഹനാഥൻ അബ്ദുൽ ശുക്കൂറിന് താക്കോൽ നൽകി നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ കെ. കുഞ്ഞിമാമു മാസ്റ്റർ കടാങ്കോട്, വാരം സി.എച്ച് സൻെറർ ചെയർമാൻ സി.എച്ച്. അശ്റഫ്, ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഏരിയ പ്രസിഡൻറ്, ഇ. അബ്ദുൽ സലാം മാസ്റ്റർ, മുസ്ലിംലീഗ് നേതാവ് മഹമൂദ് കടാങ്കോട്, ബിൽഡർ ശൗക്കത്തലി ചക്കരക്കല്ല്, ഡോ. അൻവർ തുടങ്ങിയവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി വാരം പ്രാദേശിക അമീർ കെ.എം. മഖ്ബൂൽ അധ്യക്ഷതവഹിച്ചു. വി.വി. സിദ്ദീഖ് സ്വാഗതവും കെ.കെ. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.