മത്സരവിജയികള്‍ക്കുള്ള ആനുകൂല്യങ്ങള്‍

മാങ്ങാട്ടുപറമ്പ്: 63ാമത് സംസ്ഥാന സ്കൂൾ കായികോത്സവം നവംബർ 14 മുതൽ 17 വരെ ദിവസങ്ങളിൽ മാങ്ങാട്ടുപറമ്പ് യൂനിവേഴ്സിറ് റി സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. സബ്ജൂനിയർ, ജൂനിയർ, സീനിയർ ആൺകുട്ടികൾ- പെൺകുട്ടികൾ എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തോളം കുട്ടികൾ 95 ഇനങ്ങളിലായി മത്സരിക്കും. സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ് നിയന്ത്രിക്കുന്നതിന് 350 ഒഫിഷ്യൽസും എസ്കോർട്ടിങ് ഒഫിഷ്യൽസായി 200 പേരും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. 16 വർഷത്തിനു ശേഷമാണ് കണ്ണൂരിൽ സംസ്ഥാന സ്കൂൾ കായികമേള സംഘടിപ്പിക്കുന്നത്. നാല് ദിവസമായി നടക്കുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിജയികൾക്ക് യഥാക്രമം 1500, 1250, 1000 എന്നീ ക്രമത്തിലും വ്യക്തിഗത ചാമ്പ്യന്മാർക്ക് നാല് ഗ്രാം സ്വർണമെഡലും നൽകും. നിലവിലുള്ള സംസ്ഥാന റെക്കോഡുകൾ ഭേദിക്കുന്നവർക്ക് 4000 രൂപയും ദേശീയ റെക്കോഡ് ഭേദിക്കുന്നവർക്ക് 10,000 രൂപയും കാഷ് പ്രൈസായി നൽകും. ഫോട്ടോ ഫിനിഷിങ് സിസ്റ്റം, ഇലക്ട്രോണിക് ഡിസ്റ്റന്‍സ് മെഷറര്‍ എന്നീ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് മത്സരവിജയികളെ െതരെഞ്ഞടുക്കുന്നതെന്നും യോഗത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പറഞ്ഞു. നവംബർ അവസാനവാരം പഞ്ചാബില്‍ നടക്കുന്ന ദേശീയ കായികമേളയിൽ ഈ മത്സരത്തിലെ വിജയികൾ പങ്കെടുക്കും. നിലവില്‍ 22 വര്‍ഷമായി ദേശീയ സ്കൂള്‍ ചാമ്പ്യന്‍ഷിപ് തുടര്‍ച്ചയായി നേടുന്നത് കേരള ടീമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.