ചാലാട്: ലഹരിമുക്ത ചാലാടിനായി നമുക്ക് കൈകോർക്കാം എന്ന തലക്കെട്ടിൽ ചാലാട് ജനകീയവേദിയുടെ ആഭിമുഖ്യത്തിൽ ചാലാട് ടൗണിൽ ജനകീയപ്രതിരോധം പരിപാടി സംഘടിപ്പിച്ചു. ബഷീർ ഹുദവി ഉദ്ഘാടനം നിർവഹിച്ചു. ചാലാട് മഹല്ല് ഖത്തീബ് റാഷിദ് അസ്ഹദി മുഖ്യപ്രഭാഷണം നിർവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് പി.ബി.എം. ഫർമീസ് പ്രഭാഷണം നടത്തി. ജനകീയപ്രതിരോധം പരിപാടിയുടെ ഭാഗമായി നടന്ന ജനകീയറാലിക്ക് ജലീൽ ഹാജി, റാസിഖ്, ബി.കെ. അഹമ്മദ്, സുഫൈദ്, കെ.വി. അഷ്‌റഫ്, എൽ.വി. ഹുസൈൻ, കെ.എൻ. കുഞ്ഞാമു, കെ. ഉമ്മർ, അബ്ദുറഹ്മാൻ, ബാഖിർ, ബി.കെ. ഹാരിസ് എന്നിവർ നേതൃത്വം നൽകി. ജനകീയപ്രതിരോധം പരിപാടിയിൽ ജനകീയവേദി ചെയർമാൻ ഹാഷിം ഹാജി അധ്യക്ഷതവഹിച്ചു. വാസിൽ സ്വാഗതവും ഉബൈദ് ഹുദവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.