പുതിയതെരു: നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കുന്നതിന് നിയമം കർശനമായി നടപ്പാക്കണമെന്ന് കൊറ്റാളി പുഴാത ി നോർത്ത് യു.പി സ്കൂളിൽ ചേർന്ന കെ.എസ്.കെ.ടി.യു കണ്ണൂർ ഏരിയ സമ്മേളനം സർക്കാറിനോട് ആവശ്യപ്പെട്ടു. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന വിധത്തിൽ കേരളത്തിൽ വ്യാപകമായി നെൽവയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ട് നികത്തുന്നതിനാൽ വെള്ളപ്പൊക്കഭീഷണിയും നെൽവയലിൻെറ വിസ്തൃതി കുറഞ്ഞ് നെൽകൃഷി ഇല്ലാതാവുകയും ചെയ്യുകയാണ്. ഇതുകാരണം കേരളം നെല്ലുൽപാദനത്തിൽനിന്ന് പിറകോട്ടു പോവുകയും ഭക്ഷ്യക്ഷാമവും കർഷക തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുകയും ചെയ്യുന്നതായും അതിനാൽ കേരളത്തിലെ നെൽവയലുകളും തണ്ണീർത്തടങ്ങളും വ്യാപകമായി നികത്തുന്നത് തടയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. കെ.എസ്.കെ.ടി.യു കണ്ണൂർ ജില്ല ജോ. സെക്രട്ടറി പി. ബാലൻ, ജില്ല കമ്മിറ്റി അംഗം എ. സുരേന്ദ്രൻ, കണ്ണൂർ ഏരിയ പ്രസിഡൻറ് ടി. രവീന്ദ്രൻ, ഏരിയ സെക്രട്ടറി പി. രമേശ് ബാബു എന്നിവർ സംസാരിച്ചു. കെ.എസ്.കെ.ടി.യു കണ്ണൂർ ജില്ല കമ്മിറ്റി അംഗം കെ. വത്സല, കണ്ണൂർ ഏരിയ വൈസ് പ്രസിഡൻറ് ടി.വി. വിജയൻ, ഏരിയ ജോയൻറ് സെക്രട്ടറി പി. സജീവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.വി. സതീശൻ, എ. ഭരതൻ, പുതിയാണ്ടി പവിത്രൻ എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. 17 അംഗ കമ്മിറ്റിയെയും പുതിയ ഭാരവാഹികളായി ടി. രവീന്ദ്രൻ (പ്രസി.), ടി.വി. വിജയൻ, കെ. വത്സല (വൈസ് പ്രസി.), പി. രമേശ് ബാബു (സെക്ര.), പി. സജീവൻ, കെ.പി. രേണുക (ജോ. സെക്ര.) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.