അഞ്ചരക്കണ്ടി: കളഞ്ഞുകിട്ടിയ പണം തിരിച്ചേൽപിച്ച് തട്ടാരി ഉർവതുൽ ഇസ്‌ലാം മദ്‌റസ വിദ്യാർഥിനികളുടെ മാതൃക. രാവില െ മദ്റസയിലേക്ക് വരുന്നവഴിയിൽ അഞ്ചരക്കണ്ടി പുതുമ ടെക്സ്റ്റൈൽസിൻെറ മുൻവശത്തുനിന്നാണ് 17,000ത്തോളം രൂപ വിദ്യാർഥിനികളായ ഹിബ, അഫിഫ, ആസിയ സൻഹ എന്നിവർക്ക് കളഞ്ഞുകിട്ടിയത്. പണം ഉടൻതന്നെ മദ്റസ സദർ മുഅല്ലിമിനെ ഏൽപിക്കുകയായിരുന്നു. പുതുമ ടെക്സ്റ്റൈൽസ് ഉടമയുടേതാണ് പണം. സത്യസന്ധത കാട്ടിയ വിദ്യാർഥിനികളെ മദ്റസയിൽ അനുമോദിക്കുകയും ഇവർ ചെയ്ത പ്രവർത്തനം എല്ലാ വിദ്യാർഥികൾക്കും സമൂഹത്തിനും മാതൃകയാണെന്നും മഹല്ല് പ്രസിഡൻറ് കുഞ്ഞഹമ്മദ് മാസ്റ്റർ അനുമോദനയോഗത്തിൽ പറഞ്ഞു. സക്കരിയ്യ മൗലവി, നിസാർ മാസ്റ്റർ, മുസ്തഫ, അബ്ദുല്ല എന്നിവർ സംസാരിച്ചു. പണം പിന്നീട് കമ്മിറ്റി ഭാരവാഹികളും മദ്റസ അധ്യാപകരും ചേർന്ന് ഉടമയെ തിരിച്ചേൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.