പയ്യന്നൂർ: പയ്യന്നൂർ ഉപജില്ല ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി, പ്രവൃത്തിപരിചയമേള ഒക്ടോബർ 11, 12 തീയതികളി ൽ രാമന്തളി ഗവൺമൻെറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ശാസ്ത്രമേളയുടെ സംഘാടകസമിതി രൂപവത്കരണയോഗം രാമന്തളി ഗവൺമൻെറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഈശ്വരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പയ്യന്നൂർ എ.ഇ.ഒ എം. ഭാസ്കരൻ, രാമന്തളി ഹൈസ്കൂൾ പ്രധാനാധ്യാപിക എം.വി. സുജാത, രാമന്തളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. വത്സല, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു നീലകണ്ഠൻ, പ്രിൻസിപ്പൽ ഫോറം കൺവീനർ ടി.വി. വിനോദ്, പ്രൈമറി ഹെഡ്മാസ്റ്റർ ഫോറം കൺവീനർ കെ. സുരേശൻ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫോറം കൺവീനർ പി. വിനയകുമാർ, പയ്യന്നൂർ ബി.പി.ഒ പി.വി. സുരേന്ദ്രൻ, പി.ടി.എ പ്രസിഡൻറ് കെ.വി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആർ. രാജേഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. പ്രഭാകരൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: രാമന്തളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.വി. ഗോവിന്ദൻ (ചെയ), ആർ. രാജേഷ് കുമാർ (ജന. കൺ), എ.വി. സുജാത (ജോ. ജന. കൺ) എം. ഭാസ്കരൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.