സന്ദർശനം ഒഴിവാക്കിയത് പ്രതിഷേധാർഹം -കെ.സി. ജോസഫ്

ശ്രീകണ്ഠപുരം: പ്രളയക്കെടുതികൾ വിലയിരുത്താനും നഷ്ടങ്ങൾ തിട്ടപ്പെടുത്താനും നിയോഗിക്കപ്പെട്ട കേന്ദ്രസംഘം ഇരിക്കൂർ മണ്ഡലത്തിൽ സന്ദർശനം നടത്താത്തത് പ്രതിഷേധാർഹമാണെണ് കെ.സി. ജോസഫ് എം.എൽ.എ. പ്രളയത്തിൽ കോടികളുടെ നഷ്ടങ്ങളാണ് ശ്രീകണ്ഠപുരം, ചെങ്ങളായി, ഇരിക്കൂർ, പേരട്ട, തൊട്ടിൽപാലം തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങൾക്കും വ്യാപാരികൾക്കും ഉണ്ടായിട്ടുള്ളത്. വ്യാപകമായനിലയിൽ കൃഷിനാശവുമുണ്ടായി. ഭൂമി വിണ്ടുകീറി വിള്ളലുണ്ടായ പയ്യാവൂർ പഞ്ചായത്തിലെ ഷിമോഗ കോളനിയിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചിരിക്കുകയാണ്. ചെങ്കൽഖനനത്തെ തുടർന്ന് ഭീഷണിയിലായ ഉളിക്കൽ പഞ്ചായത്തിലെ തേർമലയിലും ജനങ്ങൾ ഭയാശങ്കയിൽ കഴിയുകയാണ്. ഇവിടെയൊന്നും സംഘം സന്ദർശനം നടത്തിയില്ല. കേന്ദ്രസംഘത്തിൻെറ സന്ദർശനം കേവലം ചടങ്ങ് മാത്രമാക്കി മാറ്റിയെന്നും അർഹമായ ആനുകൂല്യം നൽകാതിരിക്കാനുള്ള ചെപ്പടി വിദ്യയാണെന്നും എം.എൽ.എ കുറ്റപ്പെടുത്തി. അധ്യാപക പരിശീലനം ശ്രീകണ്ഠപുരം: ഇരിക്കൂർ ഉപജില്ല ഉല്ലാസഗണിതം അധ്യാപക പരിശീലനം തുടങ്ങി. നാലു ദിവസം നീളുന്ന പരിശീലനം ശ്രീകണ്ഠപുരം നഗരസഭ ചെയർമാൻ പി.പി. രാഘവൻ ഉദ്ഘാടനം ചെയ്തു. പഴയങ്ങാടി ഗവ. യു.പി സ്കൂൾ പ്രഥമാധ്യാപകൻ ഇ.കെ. അജിത്കുമാർ അധ്യക്ഷത വഹിച്ചു. ഉല്ലാസഗണിതം സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ ഉണ്ണികൃഷ്ണൻ വയലപ്ര പദ്ധതി വിശദീകരിച്ചു. സി.ആർ.സി കോഒാഡിനേറ്റർ എ. നിഷ, കെ.സി. ജോസഫ്, സി.സി. പ്രജീന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.