പയ്യന്നൂർ: പയ്യന്നൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് മുന്നിലെ വാഹന പാർക്കിങ് സ്കൂളിലെ കുട്ടികളുടെ സുരക്ഷക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ നഗരസഭ അധികൃതരും പൊലീസും ഇടപെട്ട് അത് അവസാനിപ്പിക്കണമെന്ന് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷിക പി.ടി.എ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. യാത്രാസൗകര്യം പരിമിതമായ പരിസരപ്രദേശങ്ങളിൽനിന്ന് കുട്ടികൾക്ക് സ്കൂളിൽ എത്തിച്ചേരാൻ സ്കൂളിന് ബസ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡൻറായി വി.കെ. ബാബുരാജിനേയും വൈസ് പ്രസിഡൻറായി ടി. മേനാഹരനെയും യോഗം തെരഞ്ഞെടുത്തു. മദർ പി.ടി.എ പ്രസിഡൻറായി ഹസീന കബീറിനെയും വൈസ് പ്രസിഡൻറായി എം.വി. ശ്രീജയേയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.