പയ്യന്നൂര്‍: അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് മതിലിടിച്ച് തകര്‍ത്തു. വെള്ളിയാഴ്ച വൈകീട്ട് 3.45ഓടെ കണ് ടങ്കാളി സ്‌കൂളിന് സമീപത്തെ പോസ്‌റ്റോഫിസിന് മുന്നിലാണ് അപകടമുണ്ടായത്. പയ്യന്നൂര്‍ നഗരത്തില്‍ നിന്നും കണ്ടങ്കാളി സ്‌കൂള്‍ ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് റോഡിൻെറ ഇടത് വശത്തെ മതിലിനോട് ചേര്‍ന്ന് വരുകയും റോഡിന് വലത് വശത്തേക്ക് തെന്നിമാറി നിര്‍മാണത്തിലിരിക്കുന്ന വീടിൻെറ മതിലും തകര്‍ത്ത് നില്‍ക്കുകയായിരുന്നു. രാമന്തളി കുന്നരുവിലെ കെ. സിദ്ധാർഥ് (24), എട്ടിക്കുളത്തെ കെ. അഭിജിത്ത് (23), സി.സി. അല്‍താഫ് (24), മുഹമ്മദ് ആസിഫ് (23) എന്നിവരാണ് കാറിലുണ്ടായിരുന്നത്. നാലുപേരും മദ്യപിച്ചിരുന്നതായി അപകടസ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ പറഞ്ഞു. സ്‌കൂള്‍ വിടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു സംഭവം. അപകട വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയതിന് സിദ്ധാർഥിനെതിരെയും മദ്യപിച്ച് പൊതുസ്ഥലത്തുവെച്ച് ജനങ്ങളോട് അപമര്യാദയായി പെരുമാറിയതിന് മറ്റ് മൂന്നുപേര്‍ക്കെതിരെയുമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.