കശ്മീർ വിഷയം: സി.പി.എം പൊതുയോഗം നടത്തി

ശ്രീകണ്ഠപുരം: കശ്മീരിലെ ജനാധിപത്യാവകാശങ്ങൾ ഹനിക്കുന്ന കേന്ദ്രസർക്കാറിൻെറ ഭരണഘടന വിരുദ്ധ നടപടിക്കെതിരെ സി.പ ി.എം ശ്രീകണ്ഠപുരം ലോക്കലിൽ പൊതുയോഗം നടത്തി. ജില്ല സെക്രട്ടറി എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. പി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. എം. വിജിൻ, ഏരിയ സെക്രട്ടറി എം. വേലായുധൻ, വി.സി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. നിടിയേങ്ങ ലോക്കൽ കമ്മിറ്റി നടത്തിയ പൊതുയോഗം ജില്ല സെക്രേട്ടറിയറ്റ് അംഗം പി. പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ടി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി.വി. ശോഭന, വി.വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. മലപ്പട്ടം ലോക്കൽ കമ്മിറ്റി നടത്തിയ പൊതുയോഗം എം. വിജിൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. റോബർട്ട് ജോർജ്, കെ.പി. രമണി, ടി.കെ. സുലേഖ, പി. പുഷ്പജൻ, മലപ്പട്ടം പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.