ബംഗാൾ സെക്ര​ട്ടേറിയറ്റിൽ സി.ബി.​െഎ ഉദ്യോഗസ്​ഥരെ തിരിച്ചയച്ചു

കൊൽക്കത്ത: ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറാനുള്ള കത്തുമായി പശ്ചിമ ബംഗാൾ സെക്രട്ടേറിയറ്റിലെത്തിയ സി.ബി.ഐ ഉദ്യോ ഗസ്ഥരെ ആളില്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. ഞായറാഴ്ചയായതിനാൽ കത്ത് സ്വീകരിക്കാൻ ഓഫിസിൽ ആളില്ലെന്നു പറഞ്ഞ് സി.ബി.ഐ സംഘത്തെ മടക്കിയയച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. കൊൽക്കത്ത മുൻ പൊലീസ് കമീഷണർ രാജീവ് കുമാറിനെതിരായ നടപടിയുടെ ഭാഗമായാണ് സി.ബി.ഐ ഉദ്യോഗസ്ഥർ എത്തിയെതന്ന് സംശയമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.