തലശ്ശേരി: കതിരൂർ അഞ്ചാംമൈൽ കാരക്കുന്ന് ഇ.എം.എസ് സാംസ്കാരിക വേദിയുടെയും സിൽവർ സ്റ്റാർ ടീമിൻെറയും സംയുക്താഭിമുഖ്യത്തിൽ ശനിയാഴ്ച സംഘടിപ്പിക്കും. രാവിലെ കല-കായിക മത്സരങ്ങൾ തുടങ്ങും. രാത്രി ഏഴിന് സബ് ജഡ്ജി സി. സുരേഷ് കുമാർ സമ്മാനദാനം നിർവഹിക്കും. എം. പ്രേമദാസൻ അധ്യക്ഷതവഹിക്കും. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. ധർമജ, പ്രസ്ഫോറം സെക്രട്ടറി എൻ. പ്രശാന്ത്, വിപിൻ വത്സൻ, കിഷോർ കുമാർ എന്നിവർ പെങ്കടുക്കും. സി.പി.എം പിണറായി ഏരിയ കമ്മിറ്റിയംഗം എം. മോഹനൻ ദുരിതാശ്വാസ ഫണ്ട് ഏറ്റുവാങ്ങും. പൂർവവിദ്യാർഥി കൂട്ടായ്മ തലശ്ശേരി: ധർമടം ഗവ. ബ്രണ്ണൻ കോളജിൽ 1980-1983 ബി.എ ഹിസ്റ്ററി ബാച്ചിൽ പഠിച്ച പൂർവ വിദ്യാർഥികളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. ഇക്കാലയളവിൽ പഠിച്ചവർ ഫോണിൽ ബന്ധപ്പെടണം. 9400451864, 9388201642. എസ്.വൈ.എസ് സാന്ത്വന കേന്ദ്രം ഉദ്ഘാടനം തലശ്ശേരി: എസ്.വൈ.എസ് ധർമടം സർക്കിൾതല സാന്ത്വന കേന്ദ്രം ഉദ്ഘാടനവും റിലീഫ് വിതരണവും ഞായറാഴ്ച വൈകീട്ട് നാലരക്ക് ധർമടം ചീരോത്ത് നടക്കും. കേരള മുസ്ലിം ജമാഅത്ത് സ്റ്റേറ്റ് സെക്രട്ടറി പ്രഫ. യു.സി. അബ്ദുൽ മജീദ് ഉദ്ഘാടനംചെയ്യും. ധർമടം സർക്കിൾ പ്രസിഡൻറ് അബ്ദുല്ല അമാനി അധ്യക്ഷതവഹിക്കും. ധർമടം പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുലപ്പാടി രമേശൻ സാന്ത്വനകേന്ദ്രം ഉദ്ഘാടനവും ഭവനസഹായ വിതരണം കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രസിഡൻറ് പി.കെ. അലിക്കുഞ്ഞി ദാരിമിയും സാന്ത്വനം മെഡിക്കൽ കിറ്റ് വിതരണം എസ്.വൈ.എസ് തലശ്ശേരി സോൺ ജനറൽ സെക്രട്ടറി സമീർ പിണറായിയും മെഡിക്കൽ കാർഡ് വിതരണം എസ്.വൈ.എസ് തലശ്ശേരി സോൺ ഫിനാൻസ് സെക്രട്ടറി ഫൈസൽ മാസ്റ്ററും നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.