തലശ്ശേരി: ചൊവ്വാഴ്ച നഗരം ഓണത്തിരക്കിൽ വീർപ്പുമുട്ടി. തിരുവോണത്തിനുള്ള ഉടുപ്പുകളും സദ്യക്കുള്ള വിഭവങ്ങളും വാങ്ങാനെത്തിയ സ്ത്രീകളും കുട്ടികളുമുൾെപ്പടെയുള്ളവർക്ക് നഗരത്തിൽ നിന്നുതിരിയാനിടമില്ലായിരുന്നു. തിരക്ക് നിയന്ത്രിക്കാൻ നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പൊലീസ് സുരക്ഷയൊരുക്കിയത് ആശ്വാസമായി. തലശ്ശേരിയിൽ പഴയ ബസ്സ്റ്റാൻഡിലാണ് ഓണത്തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്. സി.എം.ടി കോർണർ മുതൽ ജൂബിലി ഷോപ്പിങ് കോംപ്ലക്സ് വരെയുള്ള ഭാഗങ്ങളിൽ വഴിവാണിഭ കച്ചവടക്കാരിലാണ് ആളുകൾ അവസാനവട്ടം ഒഴുകിയെത്തിയത്. വ്യത്യസ്തങ്ങളായ തുണിത്തരങ്ങളും പൂക്കളും വാങ്ങാൻ രാവിലെ മുതൽ തിരക്കോട് തിരക്കായിരുന്നു. വസന്തം വിരുന്നുവന്ന പ്രതീതിയായിരുന്നു ചൊവ്വാഴ്ച നഗരത്തിൽ കാണാനായത്. ജമന്തി, ചെട്ടിപ്പൂ, ഡാലിയ, അരളി, റോസ്, ചെണ്ടുമല്ലി, സൂര്യകാന്തി തുടങ്ങി നാനാതരം പൂക്കളുമായി നാട്ടുകാരും ഇതര സംസ്ഥാനക്കാരും വഴിനീെള അണിനിരന്നിരുന്നു. കുഞ്ഞുടുപ്പ് മുതൽ ചുരിദാറും മാക്സി, െബഡ്ഷീറ്റ്, സോഫ കവർ, മേശവിരി, ഷർട്ട്, മുണ്ട്, പാൻറ്സ് എന്നിവക്കെല്ലാം അതിശയകരമായ വിലക്കുറവുള്ളതിനാൽ വഴിവാണിഭക്കാരാണ് സാധാരണക്കാർക്ക് ആശ്രയമായത്. ചൊവ്വാഴ്ച മഴയില്ലാത്തതിനാൽ കച്ചവടവും േജാറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.