മാഹി: വിശ്വകർമ സമുദായത്തിൻെറ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ നിശ്ചയിച്ച ശങ്കരൻ കമീഷൻ റിപ്പോർട്ട് നാലുവ ർഷം മുമ്പ് സർക്കാറിൽ സമർപ്പിച്ചിട്ടുള്ള നിർദേശങ്ങൾ നടപ്പാക്കണമെന്ന് ന്യൂ മാഹി വിശ്വകർമസംഘം അറുപതാം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പരമ്പരാഗത തൊഴിൽസമുദായമായ വിശ്വകർമജരുടെ തൊഴിൽ ലഭ്യത ഇന്നില്ലെന്നും പരമ്പരാഗത തൊഴിലാളികളെ തൊഴിൽരംഗത്ത് തിരിച്ചുകൊണ്ടു വരുന്നതിന് ആവശ്യമായ നടപടികളും അർഹമായ പരിഗണനയും നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. സമ്മേളനം ഉദ്ഘാടനവും സ്ഥാപക സെക്രട്ടറി ഇ.എൻ. ശ്രീധരൻ ആചാരിയുടെ ഫോട്ടോ അനാച്ഛാദനവും ഡോ. വി. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. പ്രസിഡൻറ് ഇ. ഷൈബേഷ് അധ്യക്ഷതവഹിച്ചു. ഇ. ഗംഗാധരൻ, വി.കെ. ഭാസ്കരൻ, ഷീന മനോജ്, ഇ.എൻ. മനോജ്, അങ്ങാടിപ്പുറത്ത് അശോകൻ എന്നിവർ ആശ്രിതരില്ലാത്ത വിധവകൾക്കുള്ള ഓണക്കിറ്റുകൾ വിതരണംചെയ്തു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കുള്ള ഇ.എൻ. ശ്രീധരൻ ആചാരി സ്മാരക സ്വർണ മെഡലും കാഷ് അവാർഡും വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.