തലശ്ശേരി: തലശ്ശേരിയിലെ ഒളിയിലക്കണ്ടി പി.കെ. മുഹമ്മദ് ഫസൽ വധക്കേസ് പുനരന്വേഷിക്കണമെന്നും സി.പി.എം നേതാക്കളായ ക ാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവർക്ക് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് കതിരൂരിൽ ഉപവാസം. ഇരുവരുടെയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് കതിരൂരിൽ ചൊവ്വാഴ്ച ഉപവാസം സംഘടിപ്പിച്ചത്. റിട്ട. ജില്ല ജഡ്ജി എം.എ. നിസാർ ഉപവാസം ഉദ്ഘാടനംചെയ്തു. കാരായി രാജനും കാരായി ചന്ദ്രേശഖരനും നീതി ലഭിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 29 വർഷം മുമ്പ് സുപ്രീംകോടതിയിൽ ജസ്‌റ്റിസ് വി.ആർ. കൃഷ്‌ണയ്യർ അധ്യക്ഷനായ ബെഞ്ച് ജാമ്യവ്യവസ്ഥകൾ ഒരിക്കലും ക്ലേശകരമാകരുതെന്ന് ഉത്തരവിട്ടിട്ടുണ്ട്. ഇവയെല്ലാം തള്ളിക്കളഞ്ഞ് സി.ബി.ഐ ഇത്തരത്തിൽ നീതിനിഷേധം നടത്തുന്നത് സങ്കടകരമായ കാര്യമാണ്. അന്വേഷണം കഴിഞ്ഞ് കുറ്റപത്രം നൽകിയ കേസിലാണ് ഇത്തരത്തിലൊരു നടപടി. അതത് പൊലീസ് സ്‌റ്റേഷൻ പരിധിയിലോ കൂടിയാൽ അതത് ജില്ലയിലോ പ്രവേശിക്കാൻ പാടില്ലെന്ന് മാത്രമാണ് വ്യവസ്ഥചെയ്യുക. ഇത് എറണാകുളം ജില്ല വിട്ട് വേറെ എവിടെയും പോകാൻ പാടില്ലെന്നാണ്. ഇത്തരമൊരു ജാമ്യവ്യവസ്ഥ രാജ്യത്ത് ആദ്യത്തെ സംഭവമാണ്. കാരായിമാർക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയത്. സി.ബി.ഐയുടെ പക്കൽ ഇതിന് ബലമേകുന്ന തെളിവുകളൊന്നുമില്ല. സി.ബി.ഐ എടുത്ത മൊഴികളുടെ സത്യാവസ്ഥ പിന്നീട് പുറത്തുവന്നിട്ടുണ്ട്. ഇരുവരെയും വെറുതെ വിടാവുന്ന കേസിൽ ഇത്തരം ജാമ്യവ്യവസ്ഥകൾ ചേർത്തത് സങ്കടകരമാണ്. ഇത്രയും മനുഷ്യാവകാശ ലംഘനങ്ങൾ നടന്നിട്ടും ഇതുവരെയും കേന്ദ്ര-സംസ്ഥാന മനുഷ്യാവകാശ കമീഷനുകൾ ഇതിൽ ഇടപെട്ടിട്ടില്ല. പത്ര-ദൃശ്യ മാധ്യമങ്ങളും മനുഷ്യാവകാശ ലംഘനം ചർച്ചയാക്കിയിട്ടില്ല. ബാർ അസോസിയേഷനെങ്കിലും ഈ വിഷയം ഏറ്റെടുത്ത് കാരായി രാജനും കാരായി ചന്ദ്രശേഖരനും നീതി ലഭ്യമാക്കണമെന്ന് റിട്ട. ജഡ്ജി എം.എ. നിസാർ പറഞ്ഞു. എ.എൻ. ഷംസീർ എം.എൽ.എ അധ്യക്ഷതവഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, തലേശ്ശരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ, ഫസലിൻെറ ജ്യേഷ്‌ഠസഹോദരൻ പി.കെ. അബ്‌ദുറഹ്മാൻ, വി.വി. രുഗ്‌മിണി, സംവിധായകരായ ഷെറി ഗോവിന്ദൻ, പ്രദീപ് ചൊക്ലി, ടി. ദീപേഷ്, പ്രഫ. മാധവൻ, അഡ്വ. കെ.കെ. രമേഷ്, കെ. ലീല, എം.സി. പവിത്രൻ, പൊന്ന്യം ചന്ദ്രൻ, ടി.എം. ദിനേശൻ, അഡ്വ. കെ. വിശ്വൻ എന്നിവർ സംസാരിച്ചു. സാഹിത്യകാരൻ ടി. പത്മനാഭൻെറ സന്ദേശം ചടങ്ങിൽ വായിച്ചു കേൾപ്പിച്ചു. കാരായി രാജൻെറ ഭാര്യ സി.കെ. രമ, മകൾ മേഘ, കാരായി ചന്ദ്രശേഖരൻെറ ഭാര്യ അനിത ഇല്ലിക്കൽ എന്നിവർ ഉൾെപ്പടെയുള്ള കുടുംബാംഗങ്ങളും സുഹൃത്തുക്കളം ഉപവാസത്തിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.