തലശ്ശേരി: മുസ്‌ലിംലീഗ് നേതാവിനെ മര്‍ദിച്ച കേസില്‍ ചക്കരക്കല്ല് എസ്.ഐയായിരുന്ന പി. ബിജുവിൻെറ വാദം തലശ്ശേരി ചീ ഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. മുസ്‌ലിംലീഗ് ജില്ല വര്‍ക്കിങ് കമ്മിറ്റി മെംബറും മുഴപ്പിലങ്ങാട് പഞ്ചായത്ത് യു.ഡി.എഫ് ലെയ്സൺ കമ്മിറ്റി കൺവീനറുമായിരുന്ന മുഴപ്പിലങ്ങാട് താഴെ കാവിന്‍മൂലയില്‍ ഹസീന മന്‍സിലില്‍ സി.പി.. മായിന്‍ അലി (61) സമർപ്പിച്ച ഹരജിയിലാണ് എസ്.െഎ പി. ബിജുവിനെതിരെയുള്ള കേസിൽ വിചാരണ തുടരാൻ മജിസ്ട്രേറ്റ് കെ.പി. തങ്കച്ചൻ ഉത്തരവായത്. ഔദ്യോഗിക ഡ്യൂട്ടിയുടെ ഭാഗമായാണ് മായിൻ അലിയെ അറസ്റ്റ്ചെയ്തതെന്നായിരുന്നു എസ്.ഐയുടെ വാദം. എന്നാൽ, അറസ്റ്റ്ചെയ്യുന്നതിന് മുമ്പ് വാദിയെ പരിക്കേല്‍പിച്ചുവെന്ന് കണ്ടെത്തിയ കോടതി കേസില്‍ തുടർവിചാരണ നടത്താൻ ഉത്തരവിടുകയായിരുന്നു. ഒക്ടോബര്‍ 11ന് കേസ് വീണ്ടും കോടതി പരിഗണിക്കും. 2018 ഏപ്രിൽ 26ന് രാവിലെയാണ് കേസിനാധാരമായ സംഭവം. പി. ബിജു അന്ന് ചക്കരക്കല്ല് എസ്.ഐയായിരുന്നു. സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന മായിൻ അലിയെ ചക്കരക്കല്ല് നാലാംപീടിക എസ്സാര്‍ പെട്രോള്‍പമ്പിന് സമീപംവെച്ച് പൊലീസ് ജീപ്പിൽ മഫ്തിയിലെത്തിയ എസ്.െഎ ബിജു സ്കൂട്ടർ തടഞ്ഞുനിർത്തി ബൂട്ടിട്ട കാലുകൊണ്ട് കാലിന് ചവിട്ടുകയും കൈകൊണ്ട് നെഞ്ചത്തിടിക്കുകയുമുണ്ടായി. ഇടതുകാലിൻെറ തള്ളവിരൽ നഖം എസ്.െഎയുടെ ചവിേട്ടറ്റ് മുറിഞ്ഞതായും മായിൻ അലി ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എസ്.ഐക്കെതിരെ മായിൻ അലി നല്‍കിയ പരാതിയില്‍ കോടതി കേസെടുക്കുകയായിരുന്നു. വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് ഒരു സ്ത്രീയുടെ പരാതിയിലാണ് മായിന്‍ അലിയെ എസ്.ഐ അറസ്റ്റ്ചെയ്തത്. പിന്നീട് സ്ത്രീ പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു. ചക്കരക്കല്ലില്‍ ചെയ്യാത്ത കുറ്റത്തിന് പ്രവാസിയായ താജുദ്ദീനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച എസ്.െഎ ബിജുവിൻെറ നടപടി ഏറെ വിവാദമായിരുന്നു. തുടര്‍ന്ന് പാനൂര്‍ കണ്‍ട്രോള്‍ റൂം എസ്.ഐയായി ബിജുവിനെ സ്ഥലം മാറ്റി. മായിന്‍ അലിക്ക് വേണ്ടി അഡ്വ. പി.ജെ. ആൻറണിയും എസ്.െഎ ബിജുവിനുവേണ്ടി അഡ്വ. എൻ.ആര്‍. ഷാനവാസുമാണ് ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.