തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർസെക്കൻഡറി സ്‌കൂൾ പ്രാദേശിക പി.ടി.എ കുടുംബസംഗമം വടക്കുമ്പാട് ഗുംട്ടി ഗൗരിവിലാസം എൽ.പി സ ്‌കൂളിൽ നടന്നു. വടക്കുമ്പാട്, മണ്ണയാട്, കൂളിബസാർ, കാവുംഭാഗം പ്രദേശങ്ങളിലെ രക്ഷിതാക്കളുടെ കൂട്ടായ്മയാണ് ഗുംട്ടിയിൽ നടന്നത്. എ.എൻ. ഷംസീർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. നഗരസഭാംഗം എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. തലശ്ശേരി ഡിൈവ.എസ്.പി കെ.വി. വേണുഗോപാൽ, കുമാരൻ വടക്കുമ്പാട്, അഡ്വ. കെ.വി. മനോജ്കുമാർ, പി.വി. ലിജി എന്നിവർ സംസാരിച്ചു. ഡോ. പി.ബി. മനോജ്കുമാർ, എ.വി. രത്‌നകുമാർ എന്നിവർ ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ പി. പ്രദീപ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി. പ്രസാദൻ നന്ദിയും പറഞ്ഞു. വിവിധ ഗ്രൂപ് ചർച്ചകൾ, കലാപരിപാടികൾ, പാറക്കെട്ട് കുടുംബശ്രീയുടെ തിരുവാതിരക്കളി എന്നിവയും അവതരിപ്പിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവൻ ഉദ്‌ഘാടനം ചെയ്തു. പൂർവാധ്യാപിക നിട്ടൂരിെല രാധയെ ആദരിച്ചു. ഫെൻസിങ് സംസ്ഥാന സ്വർണമെഡൽ ജേതാവ് സി. വേദക്ക് എം.കെ. ബാലൻ സ്മാരക എൻഡോവ്മൻെറ് എ.ഇ.ഒ കെ. തിലകൻ സമർപ്പിച്ചു. ഉച്ചുമ്മൽ ശശി അധ്യക്ഷത വഹിച്ചു. എൻ.പി. ജയപ്രകാശ്, സജീവ് മാണിയത്ത് എന്നിവർ സംസാരിച്ചു. കെ.പി. സുരേഷ്ബാബു സ്വാഗതവും അസീസ് വടക്കുമ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.