pgr2 കടമുറി തകർന്ന് അപകടാവസ്ഥയിൽ

പെരിങ്ങത്തൂർ: പെരിങ്ങളം വില്ലേജ് പാനൂർ നഗരസഭയിലെ 14ാം വാർഡ് കൊച്ചിയങ്ങാടിയിലെ പീടിക മുറി പൊളിഞ്ഞുവീണ് സമീപത ്തെ ചായക്കട ഭാഗികമായി തകർന്നു. പരേതനായ പഴയപുരയിൽ കുഞ്ഞിക്കണ്ണൻ മാസ്റ്ററുടെ മക്കൾ ഇന്ദിര, ഉഷ, പരേതനായ ബാലകൃഷ്ണൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് തകർന്ന പീടികമുറി. അപകടാവസ്ഥയിലായ വിവരം ഉടമകളെ അറിയിച്ചെങ്കിലും അവർ കെട്ടിടം പൊളിച്ചുമാറ്റാനുള്ള നടപടി സ്വീകരിച്ചില്ലെന്നും അതേ ദിവസം പാനൂർ നഗരസഭയിൽ പരാതി നൽകിയെങ്കിലും കക്ഷികൾക്ക് നോട്ടീസ് നൽകി പൊളിപ്പിക്കാനുള്ള നടപടിയെടുത്തില്ല എന്നും പരാതിയുണ്ട്. പെരിങ്ങളം വില്ലേജ് ഓഫിസർ, ചൊക്ലി പൊലീസ് സബ് ഇൻസ്പെക്ടർ, പാനൂർ മുനിസിപ്പൽ എ.ഇ, ഓവർസിയർ എന്നിവർ സ്ഥലത്ത് വന്നെങ്കിലും അപകടാവസ്ഥയിലുള്ള കടയുടെ ബാക്കിഭാഗം പൊളിച്ചുനീക്കി അപകടം ഒഴിവാക്കാനുള്ള നടപടിയുണ്ടായിട്ടില്ല എന്ന് പാനൂർ നഗരസഭാംഗം കെ. ബാലൻ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.