തലശ്ശേരി: അസോസിയേഷൻ ഒാഫ് വളൻററി വർക്കേഴ്സ് ആൻഡ് ഏജൻസീസ് ഒാഫ് കേരള ഏർപ്പെടുത്തിയ സാജൻ ചേലേരി സ്മാരക കാരുണ്യശ് രേഷ്ഠ പുരസ്കാരത്തിന് തലേശ്ശരി ഗവ. ബ്രണ്ണൻ കോളജ് റിട്ട. പ്രഫ. മേജർ പി. ഗോവിന്ദൻ അർഹനായി. സാന്ത്വന പരിചരണരംഗത്തും ജീവകാരുണ്യ മേഖലയിലും നടത്തിയ ഇടപെടലുകളും െബ്രക്സയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങളും മാനിച്ചാണ് പുരസ്കാരം നൽകുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തിപത്രവും ശിൽപവുമടങ്ങുന്ന അവാർഡ് തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് തലശ്ശേരി പ്രസ്ഫോറം ഹാളിൽ ഡിവൈ.എസ്.പി കെ.വി. വേണുഗോപാൽ സമ്മാനിക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് കെ.പി. രവീന്ദ്രൻ, അഡ്വ. കെ.വി. മനോജ്കുമാർ, അനിൽകുമാർ കരക്കാട്, സനോജ് നെല്ലിയാടൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.