മാഹി: പുതുച്ചേരി അസംബ്ലിയുടെ ബജറ്റ് സമ്മേളനം അവസാനിച്ചു. വെള്ളിയാഴ്ച രാത്രി 9.30 വരെ നീണ്ട നിയമസഭ സമ്മേളനത്തിൽ മ ാഹി എം.എൽ.എ ഡോ. വി. രാമചന്ദ്രൻ ചോദ്യങ്ങൾക്ക് മറുപടി നൽകിയതിന് ശേഷമാണ് സമ്മേളനം അവസാനിച്ചത്. റേഷൻ വിതരണംപോലുള്ള ചില സജീവപ്രശ്നങ്ങൾ ഭരണ-പ്രതിപക്ഷ പ്രതിഷേധം കൊണ്ട് മുഖരിതമായി. 17 മാസമായി സംസ്ഥാനമൊട്ടാകെ മുടങ്ങിയ അരിവിതരണം പുനഃസ്ഥാപിക്കാൻ എല്ലാ അംഗങ്ങളും സഹകരിച്ച് ലഫ്. ഗവർണറെ കാണണമെന്ന് സ്പീക്കർ ശിവകൊള്ന്ത് അഭ്യർഥിച്ചു. സൗജന്യ അരിവിതരണ പദ്ധതിപ്രകാരം മയ്യഴിയിലെ റേഷൻ കാർഡ് ഉടമകൾക്ക് മൂന്നു മാസത്തെ തുക അവരവരുടെ ബാങ്ക് അക്കൗണ്ടിൽ ഉടൻതന്നെ നൽകും. ചികിത്സാ സഹായത്തിനായി 2014 വർഷം മുതൽ അപേക്ഷ നൽകിയ 301 പേരുടെ അപേക്ഷകൾക്ക് ധനസഹായം അനുവദിക്കും. ചികിത്സ ഇൻഷുറൻസ് പ്രകാരം എം പാനൽ ചെയ്ത ആശുപത്രികൾക്കു നൽകാനുള്ള കുടിശ്ശിക ഉടൻ നൽകുമെന്ന് എം.എൽ.എക്ക് ഉറപ്പു ലഭിച്ചു. പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സൻെററിന് പുതിയ കെട്ടിടം നിർമിക്കുമെന്നും മാഹി ജനറൽ ആശുപത്രിയിലെ കിച്ചൺ നിർമാണം ആരംഭിക്കുമെന്നും ട്രോമാകെയർ ബിൽഡിങ് പ്രവൃത്തി ഈവർഷം പൂർത്തിയാക്കുമെന്നും നിയമസഭയിൽ എം.എൽ.എക്ക് ഉറപ്പുലഭിച്ചു. മയ്യഴിയിലെ ആശുപത്രികളിലേക്കാവശ്യമായ ഉപകരണങ്ങളും മരുന്നും ഭക്ഷ്യവസ്തുക്കളും വാങ്ങാനുള്ള തുക വകയിരുത്തും. സുവർണജൂബിലി വർഷത്തിൽ മാഹി മഹാത്മാ ഗാന്ധി കോളജിൽ ക്ലാസ്മുറികൾ നിർമിക്കാനുള്ള ആവശ്യം പരിഗണിക്കും. പന്തക്കൽ നിർദിഷ്ട ജലസംഭരണിക്കായി സ്ഥലം ഏറ്റെടുത്തുനൽകും. പി.ആർ.ടി.സി വാങ്ങുന്ന 24 വാഹനങ്ങളിൽ നാലെണ്ണം മാഹിക്ക് നൽകും. മാഹി സാമൂഹിക വികസന വകുപ്പിൽ കഴിഞ്ഞ ആറുവർഷമായി ഒഴിഞ്ഞുകിടക്കുന്ന വെൽഫെയർ ഓഫിസർ തസ്തിക ഉടൻ നികത്തും. തൊഴിലാളികളുടെ ഗ്രാറ്റ്വിറ്റി പ്രശ്നങ്ങളിൽ നടപടിയെടുക്കേണ്ട കാരയ്ക്കൽ ലേബർ ഓഫിസർ തസ്തികയിൽ പുതിയ ആളെ നിയമിക്കും. മയ്യഴി സബ് താലൂക്ക് ഓഫിസ് താലൂക്കായി ഉയർത്താൻ സമർപ്പിച്ച നിർദേശം കേന്ദ്രസർക്കാറിൻെറ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും മാഹി ഫിഷിങ് ഹാർബർ നിർമാണം ഉടൻ ആരംഭിക്കുമെന്നും നിയമസഭയിൽ വാഗ്ദാനം ലഭിച്ചതായി ഡോ. വി. രാമചന്ദ്രൻ എം.എൽ.എയുടെ ഓഫിസിൽനിന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.