തലശ്ശേരി: തലശ്ശേരിയിലെ ഒളിയിലക്കണ്ടി പി.കെ. മുഹമ്മദ് ഫസൽ വധക്കേസിൽ പുനരന്വേഷണം വേണമെന്നും നിരപരാധികൾക്ക് നീത ി ലഭിക്കണമെന്നും ആവശ്യപ്പെട്ട് കതിരൂരിൽ ചൊവ്വാഴ്ച ഉപവാസം. സി.ബി.െഎ അറസ്റ്റ്ചെയ്ത് എറണാകുളത്ത് കഴിയുന്ന സി.പി.എം േനതാക്കളായ കാരായി രാജൻെറയും കാരായി ചന്ദ്രശേഖരൻെറയും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് ഒന്നാം ഒാണമായ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ കതിരൂരിൽ ഉപവാസം സംഘടിപ്പിക്കുന്നത്. സാഹിത്യകാരൻ ടി. പത്മനാഭൻ, നിയമജ്ഞർ, സാംസ്കാരിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർ ഉപവാസ വേദിയിൽ പെങ്കടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.