ബസ് തട്ടി യുവാവ്​ മരിച്ചു

മുഴപ്പിലങ്ങാട്: സഹോദരിയെ മുഴപ്പിലങ്ങാട്ടെ വീട്ടിൽ കൊണ്ടുവിട്ട് ധർമടത്തെ വീട്ടിലേക്ക് പോകവെ ബസ് തട്ടി യുവാവ് മരിച്ചു. ധർമടം പാണ്ടികശാല സ്വദേശി പരേതരായ കുമാരൻ-കാർത്തിക ദമ്പതികളുടെ മകൻ സ്വരാജാണ് (38) മരിച്ചത്. എഫ്.സി.ഐ ഗോഡോണിന് സമീപത്താണ് അപകടം. റോഡ് മുറിച്ചുകടക്കാൻ നിൽക്കവെ എതിരെവന്ന തലശ്ശേരി--ചക്കരക്കല്ല് റൂട്ടിലെ മണികണ്ഠൻ ബസ് ഇടിക്കുകയായിരുന്നു. ബസിൻെറ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി തൽക്ഷണം മരിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ ബസ് എടക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: സുജിന. മകൾ: ഇൻപ. സഹോദരങ്ങൾ: പ്രീത, പ്രവീന, റീഷ്‌മ, റീന, സ്മിത. മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം വ്യാഴാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.