നസീർ വധശ്രമക്കേസ്: പ്രതികളുടെ ജാമ്യഹരജിയിൽ വിധി ഇന്ന്

തലശ്ശേരി: വടകര ലോക്‌സഭ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ നൽകിയ ജാമ്യഹരജിയില്‍ വിധിപറയുന്നത് ജില്ല സെഷൻസ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഒന്നും രണ്ടും നാലും പ്രതികളായ കതിരൂര്‍ വേറ്റുമ്മല്‍ ആണിക്കാംപൊയിലിലെ കൊയിറ്റി ഹൗസില്‍ സി. ശ്രീജില്‍ (26), കൊളശ്ശേരി ശ്രീലക്ഷ്മി ക്വാർട്ടേഴ്‌സില്‍ ആര്‍. റോഷന്‍ (26), കൊളശ്ശേരി കളരിമുക്കിലെ കുന്നിനേരി മീത്തല്‍ വി.കെ. സോജിത്ത് (25) എന്നിവരുടെ ജാമ്യഹരജിയിലാണ് വെള്ളിയാഴ്ച തീർപ്പുകൽപിക്കുക. ഇവരെല്ലാം ഇതിന് മുമ്പ് നൽകിയ ജാമ്യഹരജി കോടതി തള്ളിയിരുന്നു. കേസില്‍ ഏഴാം പ്രതിയായ കൊളശ്ശേരി കളരിമുക്ക് കുന്നിനേരി മീത്തൽ ഹൗസിൽ എം. വിപിൻ എന്ന ബ്രിേട്ടാ (37) ബുധനാഴ്ച സമർപ്പിച്ച ജാമ്യഹരജി കോടതി 13ന് പരിഗണിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.