മുഴപ്പിലങ്ങാട്ട്​ കുന്നിടിഞ്ഞു; സ്കൂൾ കെട്ടിടം അപകടഭീഷണിയിൽ

മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് ഹയർ െസക്കൻഡറി സ്കൂളിനുള്ള പുതിയ ബ്ലോക്കിൻെറ നിർമാണം പുരോഗമിക്കവേ കുന്നിടിഞ ്ഞ് കെട്ടിടം അപകട ഭീഷണിയിലായി. കുന്നിടിച്ചിൽ ഭീഷണിക്കിടയിലും കെട്ടിട നിർമാണം തുടരുന്നതിൽ നാട്ടുകാർക്കും സ്കൂൾ അധികൃതർക്കും ആശങ്കയുണ്ട്. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കെട്ടിടത്തിൻെറ തൊട്ടടുത്തുള്ള കുന്നിടിഞ്ഞത്. താഴോട്ട് വന്ന ചുവന്ന മണ്ണ്, നിർമാണം നടക്കുന്ന കെട്ടിടത്തിനകത്തേക്ക് തള്ളി നിൽക്കുകയാണ്. ഇത് കാര്യമാക്കാതെയാണ് കെട്ടിടത്തിൻെറ പണി തുടരുന്നത്. സംരക്ഷണ ഭിത്തിയുടെ പണി തുടങ്ങാതെ കെട്ടിട നിർമാണം തുടരുന്നതും ഭീതിയുളവാക്കുന്നു. ജില്ല പഞ്ചായത്തിൻെറ കീഴിലുള്ള സ്കൂളിൽ പുതിയ കെട്ടിടം പണി ആരംഭിക്കുന്നതിനുമുമ്പ് കോൺക്രീറ്റ് ബെൽറ്റിൽ സംരക്ഷണഭിത്തി നിർമിക്കണമെന്നത് കരാറുകാരനെ അറിയിച്ചതായാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. രണ്ടരക്കോടി രൂപ ചെലവിട്ട് പണിയുന്ന കെട്ടിടത്തിൻെറ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നാണു സ്കൂൾ അധികൃതരും നാട്ടുകാരും ആവശ്യപ്പെടുന്നത്. മഴ ഇനിയും ശക്തമാവുകയാണെങ്കിൽ വലിയ തോതിൽ കുന്ന് തുടർന്നും ഇടിയുമെന്നാണ് നാട്ടുകാർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.