മഴ: കൂത്തുപറമ്പിൽ വ്യാപക നാശം

കൂത്തുപറമ്പ്: കനത്ത മഴയിലും കാറ്റിലും കൂത്തുപറമ്പ് മേഖലയിൽ വ്യാപക നാശനഷ്ടം. തുടർച്ചയായി പെയ്യുന്ന മഴയെ തുടർന ്ന് മരങ്ങൾ കടപുഴകി വീടുകൾക്ക് മുകളിൽ വീണാണ് ഏറെ നാശമുണ്ടായത്. റോഡിൽ മരങ്ങൾ വീണ് പല ഭാഗങ്ങളിലും വാഹനഗതാഗതവും തടസ്സപ്പെട്ടു. വെള്ളപ്പന്തലിലെ കെ.ടി. വിനായകൻെറ വീടിന് മുകളിൽ തെങ്ങ് കടപുഴകി. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. വീടിൻെറ മുകൾഭാഗത്തിനും ഞാലിക്കും ഭാഗികമായി കേട് പറ്റിയിട്ടുണ്ട്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തെങ്ങ് മുറിച്ചുമാറ്റിയത്. മാനന്തേരിക്കടുത്ത കരിന്തിരിമെട്ടയിലെ മറിയത്തിൻെറ വീടും മരം വീണ് ഭാഗികമായി തകർന്നു. ഇന്നലെ കാലത്തുണ്ടായ കാറ്റിൽ വീടിന് സമീപത്തുള്ള മരം കടപുഴകുകയായിരുന്നു. പാച്ചപ്പൊയ്ക അശോകവിലാസം സ്കൂളിന് സമീപം മരം റോഡിലേക്ക് കടപുഴകി കൂത്തുപറമ്പ്-കണ്ണൂർ റോഡിൽ ഏറെ സമയം വാഹന ഗതാഗതം നിലച്ചു. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി മരം മുറിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. സ്കൂൾ കോമ്പൗണ്ടിലുണ്ടായിരുന്ന കൂറ്റൻ മാവാണ് ശക്തമായ കാറ്റിൽ നിലംപൊത്തിയത്. കോട്ടയം അങ്ങാടി, അഞ്ചാംമൈൽ, മങ്ങാട്ട് വയൽ ഭാഗങ്ങളിലും റോഡിൽ മരം കടപുഴകി വാഹന ഗതാഗതം തടസ്സപ്പെട്ടിരുന്നു. ബുധനാഴ്ച വൈകീട്ടു മുതൽ പല ഭാഗങ്ങളിലും വൈദ്യുതി വിതരണവും നിലച്ചിരിക്കുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ചരക്കണ്ടി പുഴയുടെ ഓരത്തുള്ള ചാമ്പാട്, ഓടക്കടവ്, ഊർപ്പള്ളി, വേങ്ങാട്, കണ്ടംകുന്ന് ഭാഗങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.