തലശ്ശേരി: ജനത മത്സ്യത്തൊഴിലാളി യൂനിയൻ സംസ്ഥാന സമ്മേളനം ആഗസ്റ്റ് 10, 11 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർസെക്കൻ ഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 10ന് വൈകീട്ട് നാലിന് പതാക ഉയർത്തും. സംസ്ഥാന പ്രസിഡൻറ് എ.ടി. ശ്രീധരൻെറ അധ്യക്ഷതയിൽ മുൻ മന്ത്രി കെ.പി. മോഹനൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 11ന് രാവിലെ പ്രതിനിധി സമ്മേളനം എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം.വി. ശ്രേയാംസ് കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന സെമിനാറിൽ മത്സ്യമേഖല നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് ഡോ. വർഗീസ് ജോർജ് വിഷയമവതരിപ്പിക്കും. കെ.ജെ. സോഹൻ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക പ്രശ്നങ്ങളെക്കുറിച്ച് വിഷയമവതരിപ്പിക്കും. മനയത്ത് ചന്ദ്രൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം എൽ.ജെ.ഡി സംസ്ഥാന സെക്രട്ടറി റൂഫസ് ഡാനിയേൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എ.ടി. ശ്രീധരൻ, കല്യാട്ട് പ്രേമൻ, കൊക്കോടൻ ലക്ഷ്മണൻ, കെ. രാമദാസ്, ഇ. ഗോപാലൻ, ടി. കൃഷ്ണൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.