സംഗമം പ്രവാസി ബിസിനസ് ക്ലബ് രൂപവത്കരിച്ചു

തലശ്ശേരി: തലശ്ശേരി, എടക്കാട് മേഖലകൾ കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന നന്മ വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തി ൽ സംഗമം പ്രവാസി ബിസിനസ് ക്ലബിന് രൂപംനൽകി. പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ബിസിനസ് സംരംഭങ്ങൾ തുടങ്ങുന്നതിനും വേണ്ടിയാണിത്. ചെറുകിട തൊഴിൽസംരംഭങ്ങൾ, സർവിസ് മേഖലകളിലെ സംരംഭങ്ങൾ എന്നിവ ആവിഷ്കരിക്കാൻ ബിസിനസ് ക്ലബ് നേതൃത്വം നൽകും. പ്രവാസികളുടെയും അയൽക്കൂട്ടം മെംബർമാരുടെയും നിക്ഷേപക- സഹകരണത്തോടെ മറ്റ് പദ്ധതികളും നടപ്പിലാക്കും. പീപിൾസ് ഫൗണ്ടേഷൻ േപ്രാജക്ട് ഡയറക്ടർ ഡോ. വി.എം. നിഷാദ് യോഗം ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി മുൻ ജില്ല സെക്രട്ടറി കളത്തിൽ ബഷീർ അധ്യക്ഷത വഹിച്ചു. സംഗമം പ്രവാസി ബിസിനസ് ക്ലബി‍ൻെറ രൂപരേഖ നന്മ വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് കെ.എം. അഷ്ഫാഖ് അവതരിപ്പിച്ചു. കെ. മുഹമ്മദ് ഇഖ്ബാൽ, നസ്രീന ഇല്യാസ്, പി. അബ്ദുൽ നാഫിഹ്, എ.പി. അബ്ദുറഹീം എന്നിവർ സംസാരിച്ചു. ബിസിനസ് ക്ലബി‍ൻെറ പ്രഥമ എക്സിക്യൂട്ടിവ് അംഗങ്ങളുടെ പാനൽ സൊസൈറ്റി സെക്രട്ടറി എൻജിനീയർ സി.എം. ഷറഫുദ്ദീൻ അവതരിപ്പിച്ചു. എൻ.കെ. അർഷാദ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സി.പി. ബഷീർ (ചെയർ), എ.സി.എം. ബഷീർ, കണ്ടത്തിൽ അസീസ്, അഷ്റഫ് പുതുക്കുടി (വൈസ് ചെയർ), എം. അബൂബക്കർ സിദ്ദീഖ്, പി.സി. ഫസൽ (ചീഫ്- കോഓഡി), വിവിധ സോണൽ കോ-ഓഡിനേറ്റർമാരായി കെ.എം. അബ്ദുൽ കരീം (ജിദ്ദ), ഷഫീഖ് ബുസ്താൻ (റിയാദ്), സൈഫുദ്ദീൻ (ദമ്മാം), റഫീഖ് (അൽ ഐൻ), പി.പി. നൗഷാദ് (ദുബൈ), സി.കെ. ഇഖ്ബാൽ (അബൂദബി), പി.കെ. നിയാസ് (ഖത്തർ), ടി.പി. ബഷീർ (സലാല), എൻ.സി. ബഷീർ (കുവൈത്ത്), എൻ.കെ. അർശാദ് (എടക്കാട്) എന്നിവരെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.