തരിശുഭൂമി നികുതിപിരിവ് നിർത്തിവെച്ചു

മാഹി: സാമ്പത്തിക ബാധ്യതയടക്കമുള്ള പ്രയാസങ്ങൾ ജനങ്ങളുടെ തലയിൽ കെട്ടിവെച്ച് മാഹി നഗരസഭ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച തരിശുഭൂമി നികുതിപിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ മുഖ്യമന്ത്രി വി. നാരായണ സാമി മാഹി അഡ്മിനിസ്ട്രേറ്റർക്ക് നിർദേശം നൽകിയതായി മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മുൻകാല പ്രാബല്യത്തോടുകൂടി കഴിഞ്ഞ 20 വർഷത്തെ തരിശുഭൂമി നികുതി ഒറ്റത്തവണയായി അടക്കണമെന്നുള്ള നഗരസഭയുടെ നിർദേശം ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. മാഹിയിൽ ബഹുജന പ്രക്ഷോഭങ്ങളും ഉയർന്നിരുന്നു. ഇതേത്തുടർന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രമേശ് പറമ്പത്തിൻെറ നേതൃത്വത്തിൽ കോൺഗ്രസ് പ്രതിനിധിസംഘം പുതുച്ചേരിയിൽ പോയി മുഖ്യമന്ത്രി വി. നാരായണ സാമിയെ നേരിൽകണ്ട് നിവേദനം നൽകിയിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി മാഹി റീജനൽ അഡ്മിനിസ്ട്രേറ്റർക്ക് നികുതി നിർത്തിവെക്കാൻ നിർദേശം നൽകുകയായിരുന്നു. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ അഡ്വ. എം.ഡി. തോമസ്, കെ.പി. ബഷീർ ഹാജി, വി.ടി. ഷംസുദ്ദീൻ, മാർട്ടിൻ കൊയ്‌ലോ, കെ. മോഹനൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.