പെരിങ്ങത്തൂർ: കനത്തമഴയിലും കാറ്റിലും കരിയാട് കിടഞ്ഞിമേഖലയിൽ പരക്കെനാശം. മരങ്ങൾ കടപുഴകി മൂന്നു വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കോട്ടയിൽ പ്രദീപൻ, മഠത്തിൽ ഗിരീശൻ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം പൊട്ടിവീഴുകയായിരുന്നു. ബുധനാഴ്ച രാത്രി 10.30ഒാടെയാണ് സംഭവം. നടുക്കുനി വീട്ടിലെ കക്കൂസ് തെങ്ങ് വീണ് തകർന്നു. വൈദ്യുതി തൂണുകൾക്കും ലൈനിലും കേടുപാടുകൾ സംഭവിച്ചതിനാൽ വൈദ്യുതി വിതരണവും താറുമാറായിരിക്കുകയാണ്. ബുധനാഴ്ച 11ഒാടെ ഉണ്ടായ ചുഴലിക്കാറ്റിൽ മഠത്തിൽ താഴെ കുനിയിൽ ഉമ്മറിൻെറ വീടിൻെറ അടുക്കളഭാഗത്തുള്ള ഓടുകൾ ഇളകി മേൽക്കൂര തകർന്നു. അണിയാരത്ത് വൈദ്യുതി ലൈനിൽ മരംവീണ് വൻ കൃഷിനാശം ഉണ്ടായി. വ്യാഴാഴ്ച രാവിലെ ഉണ്ടായ കാറ്റിൽ മരം കടപുഴകി മേക്കുന്ന് ഉണിച്ചിരാണ്ടിയിൽ നാണിയുടെ വീട് തകർന്നു. ആളപായമില്ല. വീടിനുള്ളിലുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കരിയാട് കിടഞ്ഞിയിൽ കോട്ടയിൽ പ്രദീപൻെറ വീടിന് മുകളിൽ മരം കടപുഴകി. വ്യാഴാഴ്ച അർധരാത്രിയോടുകൂടിയാണ് സംഭവം. മേൽക്കൂര പൂർണമായും പിൻ ഭാഗത്തെ ചുമർ ഭാഗികമായും തകർന്ന സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.