ഞാറ് നടീൽ ഉത്സവം

പെരിങ്ങത്തൂർ: പാനൂർ നഗരസഭയിലെ കരിയാട് കൃഷിഭവനു കീഴിലുള്ള കാർഷിക കർമസേനയുടെ നേതൃത്വത്തിൽ കിടഞ്ഞിയിലെ വയലിൽ നടത്തി. അര ഏക്കർ വയലിൽ സമഗ്ര നെൽകൃഷി ഉൽപാദനമാണ് ലക്ഷ്യമിടുന്നത്. പാനൂർ നഗരസഭ കൗൺസിലർ പി.കെ. രാജൻ ഉദ്ഘാടനം നിർവഹിച്ചു. ഇരുപത്തിയഞ്ച് കാർഷിക കർമസേനാംഗങ്ങൾ പങ്കെടുത്തു. കൃഷി അസിസ്റ്റൻറ് പ്രവീൺ അധ്യക്ഷത വഹിച്ചു. ദിനേശൻ, ബാബു പറമ്പൻറവിട എന്നിവർ സംസാരിച്ചു. കാർഷിക കർമസേനയുടെ നേതൃത്വത്തിൽ പടന്നക്കരയിലും നെൽകൃഷി ഇറക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.