ലോക കൗമാരദിനം ആചരിച്ചു

ശ്രീകണ്ഠപുരം: നെടുങ്ങോം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ സൈക്കോ സോഷ്യൽ സർവിസ് പദ്ധതിയുടെ ഭാഗമായി ലോക കൗമാരദിനാചരണം നടത്തി. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർ എ.സി. ഷീജ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.കെ. പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ചൈൽഡ് ലൈൻ കൗൺസിലർ പി.പി. ഹരികുമാർ, കൗമാരദിനത്തിൻെറ പ്രസക്തിയെക്കുറിച്ച് ക്ലാസെടുത്തു. കുട്ടികളുടെ കൈയെഴുത്തു മാസിക 'ചിറകുകൾ' പ്രകാശനംചെയ്തു. വനിത- ശിശു വികസന വകുപ്പിൻെറ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. പ്രഥമാധ്യാപിക എം.പി. പ്രസന്ന, ടി.എം. രാമചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, സ്കൂൾ കൗൺസിലർ സ്നേഹ മാത്യു, ഹരിചന്ദന എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കൗമാര ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.പി. മുനീർ ഉദ്ഘാടനംചെയ്തു. കെ. സജീവൻ അധ്യക്ഷതവഹിച്ചു. ചൈൽഡ് ലൈൻ പ്രതിനിധി സി. സുമേഷ് ക്ലാസെടുത്തു. പ്രഥമാധ്യാപകൻ എം.സി. രാമചന്ദ്രൻ സംസാരിച്ചു. ട്രഷറി ശിൽപശാല ഇന്ന് ശ്രീകണ്ഠപുരം: സർക്കാർ ജീവനക്കാർക്കായുള്ള പുതിയ ശമ്പളവിതരണ സമ്പാദ്യ പദ്ധതിയായ എംപ്ലോയീസ് ട്രഷറി സേവിങ്സ് ബാങ്ക് സ്കീമിനെപ്പറ്റിയുള്ള ശിൽപശാല ശനിയാഴ്ച ശ്രീകണ്ഠപുരത്ത് നടക്കും. സബ് ട്രഷറിയുടെ നേതൃത്വത്തിൽ രാവിലെ 10.30ന് ശ്രീകണ്ഠപുരം ഗവ. ഹയർസെക്കൻഡറി സ്കൂളിലാണ് ശിൽപശാല. മുഴുവൻ ഡി.ഡി.ഒമാരും ശിൽപശാലയിൽ പങ്കെടുക്കണമെന്ന് സബ്ട്രഷറി ഓഫിസർ അറിയിച്ചു. താൽപര്യമുള്ള മറ്റു ജീവനക്കാർക്കും പങ്കെടുക്കാവുന്നതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.