കൂത്തുപറമ്പ്: മട്ടന്നൂരിലെ ജനഹൃദയ ചാരിറ്റി ആൻഡ് കൾച്ചറൽ സൊസൈറ്റി മേയ് 26ന് വിദ്യാർഥികൾക്കായി നടത്തിയ ജില്ലതല പെൻസിൽ ഡ്രോയിങ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വാസ്‌കോ ഡ ഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങിയതിൻെറ 526ാമത് വർഷത്തിൽ ദേശീയോദ്ഗ്രഥന സന്ദേശം ലക്ഷ്യമിട്ടായിരുന്നു മത്സരം നടത്തിയത്. വിജയികൾ യഥാക്രമം ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങളിൽ. എച്ച്.എസ് വിഭാഗം: പി. വിഷ്ണു (പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് സ്‌കൂൾ), ആദിത് രാജേഷ് (കടമ്പൂർ എച്ച്.എസ്.എസ്), കെ. ആദിശ്രീ (മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി). യു.പി: പി.പി. അദ്വൈത് (മമ്പറം യു.പി), പി. വിശാൽ (ഊർപ്പഴശ്ശിക്കാവ്് യു.പി), ജഗൻനാഥ് (വാരം യു.പി). എൽ.പി: ഭാഗ്യശ്രീ രാജേഷ് (അഴീക്കോട് യു.പി), ഗായത്രി എച്ച്. ബിനോയി (സൗത്ത് പാട്യം യു.പി), ഋഷിക ഷാജിത്ത് (കൂത്തുപറമ്പ് യു.പി). വിജയികൾക്ക് സെപ്റ്റംബർ അവസാനവാരം നടക്കുന്ന സൊസൈറ്റിയുടെ അഞ്ചാം വാർഷിക ചടങ്ങിൽ സമ്മാനങ്ങൾ വിതരണംചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി സുഭാഷ് വെളിയമ്പ്ര, പ്രസിഡൻറ് അനിൽ പയ്യമ്പള്ളി, പി.വി. വേണുഗോപാലൻ, അനൂപ് കൈതേരി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.