ഹാവൂ, ആ​ശ്വാസമായി; പുഷ്പഗിരിയില്‍ സ്പീഡ് ബ്രേക്കര്‍ ​​റെഡി

അമിത വേഗം കാരണം വര്‍ധിച്ചുവരുന്ന അപകടമരണങ്ങള്‍ കണക്കിലെടുത്താണ് പുഷ്പഗിരിയിൽ സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത് തളിപ്പറമ്പ്: പുതുതായി പ്രവര്‍ത്തനമാരംഭിച്ച ട്രാഫിക് യൂനിറ്റ് സജീവമായി പ്രവർത്തനരംഗത്തിറങ്ങി. തളിപ്പറമ്പ് പൊലീസ് പരിധിയില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടന്ന പ്രദേശങ്ങള്‍ കണ്ടെത്തി സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി അപകടങ്ങളുടെ എണ്ണം കുറച്ചുകൊണ്ടുവരാനുള്ള ശ്രമമാണ് ആരംഭിച്ചിരിക്കുന്നത്. ഇതിൻെറ തുടക്കമെന്നനിലയില്‍ പുഷ്പഗിരിയിലാണ് അടുത്തകാലത്ത് അമിതവേഗം കാരണം വര്‍ധിച്ചുവരുന്ന അപകടമരണങ്ങള്‍ കണക്കിലെടുത്ത് സ്പീഡ് ബ്രേക്കർ സ്ഥാപിച്ചത്. ട്രാഫിക് യൂനിറ്റ് എസ്‌.ഐ കെ.വി. മുരളി, എ.എസ്‌.ഐ എം. രഘുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് വ്യാഴാഴ്ച നാട്ടുകാരുടെ സഹകരണത്തോടെ സ്പീഡ് ബ്രേക്കര്‍ ബോർഡ് സ്ഥാപിച്ചത്. 31 വര്‍ഷത്തിന് ശേഷമാണ് തളിപ്പറമ്പില്‍ വീണ്ടും ട്രാഫിക് യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. ട്രാഫിക് യൂനിറ്റ് ആരംഭിച്ചതോടെ റോഡരികിലെ അനധികൃത പാര്‍ക്കിങ്ങിനും ഗതാഗത കുരുക്കുകള്‍ക്കും വലിയൊരളവ് ശമനമുണ്ടായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.