ഖുർആൻ മത്സരം: അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ ചാമ്പ്യന്മാർ

പഴയങ്ങാടി: വിദ്യ കൗൺസിൽ ഫോർ എജുക്കേഷന് കീഴിലുള്ള കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്കൂളുകൾക്കായി നടത്തിയ ഇൻസ്പിര ോ ഖുർആൻ മത്സരത്തിൽ അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ പെരിങ്ങാടി ചാമ്പ്യന്മാരായി. അൽഹുദ ഇംഗ്ലീഷ് സ്കൂൾ, വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂൾ എന്നീ സ്കൂളുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പഴയങ്ങാടി വാദിഹുദ കാമ്പസിൽ നടന്ന മത്സര പരിപാടികൾ 'ഗൾഫ് മാധ്യമം' ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഡോ. അബ്ദുല്ല അബ്ദുസ്സലാം മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ വിദ്യ കൗൺസിൽ അധ്യക്ഷൻ വി.കെ. ഖാലിദ്, എസ്.എ.പി. അബ്ദുസ്സലാം, പി.കെ. മുഹമ്മദ്‌ സാജിദ്, ഫാറൂഖ് ഉസ്മാൻ, ആർ. സുചിത്ര, എസ്.വി.പി. ശുഐബ്, വി.യു. യഹ്‌യ, യു. റാഷിദ്‌ എന്നിവർ സംസാരിച്ചു. വിജയികൾക്കുള്ള സമ്മാനദാനം വാദിഹുദ മാനേജിങ് ഡയറക്ടർ എസ്.എ.പി. അബ്ദുസ്സലാം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.