സൈനബക്കൊരു സ്‌നേഹവീട് താക്കോല്‍ദാനം ഇന്ന്

തലശ്ശേരി: ബൈത്തുല്‍മാല്‍ തലശ്ശേരിയുടെയും സംസ്ഥാന സര്‍ക്കാറിൻെറയും ധനസഹായത്തോടെ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ജ നകീയ കമ്മിറ്റി നിര്‍മിച്ച സൈനബ ക്കൊരു സ്‌നേഹവീടിൻെറ താക്കോല്‍ദാനം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബൈത്തുല്‍മാല്‍ പ്രസിഡൻറ് പി.എം. ഷംസുദ്ദീന്‍ നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ അധ്യക്ഷതവഹിക്കും. എ.എൻ. ഷംസീര്‍ എം.എൽ.എ, തലശ്ശേരി സബ് കലക്ടർ ആസിഫ് കെ. യൂസഫ് എന്നിവർ മുഖ്യാതിഥികളാകും. കഴിഞ്ഞവർഷം ആഗസ്റ്റിൽ പ്രകൃതിക്ഷോഭത്തിൽ കണ്ണോത്ത് സൈനബയുടെ വീട് തകർന്നിരുന്നതായി വീട് നിർമാണ കമ്മിറ്റി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ, കെ.പി. ഉമ്മര്‍ കുട്ടി, പ്രഫ. എ.പി. സുബൈര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.