കെട്ടിടോദ്ഘാടനം

തലശ്ശേരി: പാലയാട് പബ്ലിക് വെല്‍ഫെയര്‍ കോഓപറേറ്റിവ് സൊസൈറ്റിയുടെ പുതിയ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ചിറക്കുന ിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കും. ഡി.സി.സി പ്രസിഡൻറ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിക്കും. കോണ്‍ഫറന്‍സ് ഹാള്‍ ഉദ്ഘാടനം കെ.പി.സി.സി മെംബർ മമ്പറം ദിവാകരനും സ്‌ട്രോങ് റൂം ഉദ്ഘാടനം കണ്ണൂര്‍ ജോയൻറ് രജിസ്ട്രാര്‍ ഇന്‍ചാര്‍ജ് ദിനേഷ് ബാബുവും ഷെയർ സര്‍ട്ടിഫിക്കറ്റ് വിതരണം കെ.പി.സി.സി നിര്‍വാഹക സമിതിയംഗം വി.എ. നാരായണനും നിര്‍വഹിക്കും. തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സി.കെ. രമേശന്‍ ആദ്യനിക്ഷേപം സ്വീകരിക്കും. സൊസൈറ്റി പ്രസിഡൻറ് കുന്നുമ്മൽ ചന്ദ്രൻ, സെക്രട്ടറി എ. നിജിൻ, പി.ടി. സനൽകുമാർ, എ. ബാലന്‍ നായർ, കല്യാട്ട് ജനുകുമാര്‍ എന്നിവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.