ഊര്‍പള്ളി മഴയുത്സവം സംഘാടകസമിതി

കൂത്തുപറമ്പ്: ഏതാനും വർഷങ്ങളായി ഊർപള്ളിയിൽ നടന്നുവരുന്ന മഴയുത്സവത്തിൻെറ ഭാഗമായി സംഘാടകസമിതി രൂപവത്കരിച്ചു. ഊര്‍പള്ളി വയലിലെ ചളിവെള്ളത്തില്‍ നടക്കുന്ന പരിപാടിയിൽ ഫുട്‌ബാൾ, വോളിബാള്‍, കമ്പവലി, ഓണത്തല്ല് തുടങ്ങിയവയാണ് നടക്കുക. ചതയദിനത്തില്‍ ഇന്ത്യന്‍ ഇൻറര്‍നാഷനല്‍ ഫുട്‌ബാള്‍ താരം സി.കെ. വിനീതടക്കമുള്ള കായികതാരങ്ങളും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഫുട്‌ബാള്‍ പ്രദര്‍ശനമത്സരത്തോടെ പരിപാടിക്ക് തുടക്കമാകും. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിൽ, ജനമൈത്രി പൊലീസ് കൂത്തുപറമ്പ്, എക്‌സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ സേവ് ഊര്‍പള്ളിയുടെ ആഭിമുഖ്യത്തിലാണ് മഴയുത്സവം സംഘടിപ്പിക്കുന്നത്. സംഘാടകസമിതി രൂപവത്കരണയോഗം മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാനായി മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലനെയും ജനറല്‍ കണ്‍വീനറായി ടി. പ്രകാശനെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: സി.പി. അനിത, സി.കെ. പുരുഷോത്തമന്‍, വിജയരാഘവന്‍, നൂറുദ്ദീന്‍ പാറയിൽ, എന്‍. അബ്ദുൽ ഖാദര്‍ (വൈസ് ചെയര്‍), കെ.കെ. മനാഫ്, സി.പി. അനീഷ്, പ്രദീപന്‍ തൈക്കണ്ടി, സി.പി. രജീഷ് (കൺ), ജീവന്‍രാജ് (ട്രഷ), ഷമീര്‍ ഊര്‍പള്ളി (കോഓഡി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.