പാനൂർ: ചെറുവാഞ്ചേരി ടൗണിലെ വെള്ളക്കെട്ടിന് പരിഹാരമാവശ്യപ്പെട്ട് വ്യാപാരികൾ സമരത്തിലേക്ക്. വെള്ളം കെട്ടിനി ൽക്കുന്നതിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന് ചെറുവാഞ്ചേരി വ്യാപാരി വ്യവസായി ഏകോപനസമിതി യോഗം അറിയിച്ചു. ഓവുചാൽ നിർമിച്ചതിലുള്ള അപാകത കാരണം മഴക്കാലമായതോടെ ടൗണിൽ വെള്ളക്കെട്ടുണ്ടാവുകയാണ്. ഒട്ടേറെ തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. റോഡിൻെറ ഒരുഭാഗത്തുള്ള ഓവുചാൽ മണ്ണുനിറഞ്ഞ് തടസ്സപ്പെട്ടു. മറുഭാഗത്ത് ഇതുവരെയായി ഓവുചാൽ നിർമിച്ചിട്ടുമില്ല. മഴ പെയ്യുന്നതോടെ റോഡിൽ വെള്ളം കയറുകയും കടകളിൽ കച്ചവടം നടക്കാതെവരുകയും ചെയ്യുന്നു. കാരായി രാഘവൻ അധ്യക്ഷത വഹിച്ചു. സി. ശ്രീധരൻ, ടി. ദാമോദരൻ, കെ.പി. വിനോദൻ, വി.പി. ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.