തലശ്ശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസിൽ പൊലീസ് അനാസ്ഥക്കെതിരെ തലശ്ശേരിയില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് പ്രതിഷേധ മാ ര്‍ച്ച് സംഘടിപ്പിക്കും. നസീറിന് നേരെയുണ്ടായ അക്രമത്തിൽ ഗൂഢാലോചന നടത്തിയ എ.എൻ. ഷംസീർ എം.എൽ.എയെ അറസ്റ്റ് ചെയ്യാനോ വാഹനം കസ്റ്റഡിയിലെടുക്കാനോ തയാറാകാത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് മാർച്ച്. ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചക്ക് രണ്ടരക്ക് ഷംസീറിൻെറ വീട് സ്ഥിതിചെയ്യുന്ന മാടപ്പീടികയില്‍നിന്ന് മാര്‍ച്ച് ആരംഭിക്കും. തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിലാണ് സമാപനം. വൈകീട്ട് നാലിന് സമാപന പൊതുസമ്മേളനം നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യും. എം.പിമാരായ കെ. സുധാകരൻ, കെ. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.