കണ്ണൂർ: കേന്ദ്ര സർക്കാറിൻെറ തൊഴിൽ നിയമ പരിഷ്കരണത്തിനെതിരെയും പതിനഞ്ച് വർഷത്തെ ടാക്സ് ഒന്നിച്ചടക്കണമെന്ന സം സ്ഥാന സർക്കാറിൻെറ പിടിവാശിക്കെതിരെയും മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. എസ്.ടി.യു ദേശീയ വൈസ് പ്രസിഡൻറ് എം.എ. കരീം ഉദ്ഘാടനം ചെയ്തു. കോർപറേറ്റുകൾക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതിനുവേണ്ടി തൊഴിലാളികളെ ബലിയാടാക്കുകയാണ് കേന്ദ്ര-സംസ്ഥാന ഫാഷിസ്റ്റ് സർക്കാറുകളെന്ന് അദ്ദേഹം പറഞ്ഞു. മോട്ടോർ തൊഴിലാളികളെ സംരക്ഷിക്കുക, മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ പിൻവലിക്കുക, പതിനഞ്ച് വർഷത്തെ ടാക്സ് ഒന്നിച്ചടക്കൽ സംസ്ഥാന സർക്കാർ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. മോട്ടോർ തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറ് വി.എ.കെ. തങ്ങൾ മുഖ്യ പ്രഭാഷണം നടത്തി. യൂനിയൻ ജില്ല പ്രസിഡൻറ് എ.പി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. വി. ജലീൽ, ആലിക്കുഞ്ഞി പന്നിയൂർ, സി.ഉമ്മർ, അബ്ദു മൂന്നാംകുന്ന്, ടി.കെ. ബഷീർ, പാലക്കൽ സാഹിർ, കെ.പി. നൗഷാദ്, കെ.പി.സത്താർ, പി. സുബൈർ, പി. ശുകൂർ, എ.കെ.വി. ആബിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.