കണ്ണൂർ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ സാംസ്കാരികോത്സവത്തിന് സംഘാടക സമിതിയായി. ഫോക്ലോർ അക്കാദമിയാണ് തഞ്ചാവൂ ർ സൗത്ത് സോൺ കൾചറൽ സൻെററിൻെറ സഹകരണത്തോടെ സാംസ്കാരികോത്സവം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് അവസാന വാരമാണ് മൂന്നുദിവസം നീളുന്ന പരിപാടികൾ. ജില്ല ലൈബ്രറി ഹാളിൽ നടന്ന സംഘാടക സമിതി രൂപവത്കരണ യോഗം എം.വി. ജയരാജൻ ഉദ്ഘാടനം ചെയ്തു. എം.കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. ഫോക്ലോർ അക്കാദമി സെക്രട്ടറി കീച്ചേരി രാഘവൻ, പി.കെ. ബൈജു, പ്രോഗ്രാം ഓഫിസർ ലവ്ലിൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.വി. രാജേഷ് എം.എൽ.എ (ചെയ.), കെ.വി. സുമേഷ്, കെ.പി. സഹദേവൻ(വൈസ് ചെയ.), കീച്ചേരി രാഘവൻ(ജന.കൺ.), പി.കെ. ബൈജു, എം.കെ. മനോഹരൻ (കൺ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.