തെങ്ങുവീണ് ഒാേട്ടാ തകർന്നു

ഡ്രൈവർ മണിയും യാത്രക്കാരും പുറത്തിറങ്ങി സംസാരിക്കുന്നതിനിടെയാണ് തെങ്ങ് കടപുഴകിയത് തലശ്ശേരി: പുഴയോരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ തെങ്ങ് വീണ് തകർന്നു. തലായി സ്വദേശി മണിയുടെ ഒാേട്ടാറിക്ഷയാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ 11 നാണ് സംഭവം. ന്യൂമാഹി പെരിങ്ങാടി റോഡിൽ കല്ലായി അങ്ങാടിക്കടുത്ത് പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിന് സമീപം പുഴയോരത്ത് നിർത്തിയിട്ടതായിരുന്നു. ഡ്രൈവർ മണിയും യാത്രക്കാരും പുറത്തിറങ്ങി മാറിനിന്ന് സംസാരിക്കുന്നതിനിടയിലാണ് ഓർക്കാപ്പുറത്ത് സമീപത്തെ വലിയ തെങ്ങ് കടപുഴകി ഓട്ടോക്ക് മുകളിൽ വീണത്. അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.